• Home
  • News
  • നെ​യ്യാ​റ്റി​ൻ​ക​ര​യിൽ അ​മ്മ​യും മ​ക​ളും ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ വ​ഴി​ത
thiruvanandhapuram women daughter suicide

നെ​യ്യാ​റ്റി​ൻ​ക​ര​യിൽ അ​മ്മ​യും മ​ക​ളും ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ അ​മ്മ​യും മ​ക​ളും ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്രധാന വ​ഴി​ത്തി​രി​വ്. മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ലേ​ഖ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി. ജ​പ്തി ന​ട​പ​ടി​ക​ളാ​യി​ട്ടും ഭ​ർ​ത്താ​വ് ച​ന്ദ്ര​ൻ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും ഇ​തി​ൽ പ​റ​യു​ന്നു. തീ​കൊ​ളു​ത്തി മ​രി​ച്ച മു​റി​യു​ടെ ചു​മ​രി​ൽ ഒ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു കു​റി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

വ​സ്തു ത​ര്‍​ക്ക​വും കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളു​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​യ്ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ക​ത്തി​ലെ സൂ​ച​ന. മ​ന്ത്ര​വാ​ദം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യും ത​ങ്ങ​ളെ ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ക​ത്തി​ല്‍ ആ​രോ​പി​ക്കു​ന്നു. ച​ന്ദ്ര​ന്‍റെ അ​മ്മ​യാ​യ കൃ​ഷ്ണ​മ്മ, സ​ഹോ​ദ​രി ശാ​ന്ത, ഭ​ര്‍​ത്താ​വ് കാ​ശി എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് കു​റി​പ്പി​ൽ ഉ​ള്ള​ത്. സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ബാ​ങ്കി​ന്‍റെ ജ​പ്തി​ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്നാ​ണ് അ​മ്മ​യും മ​ക​ളും ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ​യാ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. നെ​യ്യാ​റ്റി​ൻ​ക​ര മാ​രാ​യ​മു​ട്ടം മ​ഞ്ച​വി​ളാ​കം മ​ല​യി​ക്ക​ട വൈ​ഷ്ണ​വി നി​വാ​സി​ൽ ലേ​ഖ (40), മ​ക​ൾ വൈ​ഷ്ണ​വി (19) എ​ന്നി​വ​രാ​ണു ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്.

Entertainment

Business