• Home
  • News
  • ഡോ.അലി ബിൻ സമയ്ഖ് അൽ മാരി എൻഎച്ച്ആർസി അധ്യക്ഷൻ
qatar

ഡോ.അലി ബിൻ സമയ്ഖ് അൽ മാരി എൻഎച്ച്ആർസി അധ്യക്ഷൻ

ദോഹ: ഖത്തർ ദേശീയ മനുഷ്യാവകാശ സമിതിയുടെ (എൻഎച്ച്ആർസി) ചെയർമാനായി ഡോ. അലി ബിൻ സമയ്ഖ് അൽ മാരിയെ വീണ്ടും തിരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. ഡോ. മുഹമ്മദ് സെയ്ഫ് അൽകുവാരിയാണ് വൈസ് ചെയർമാൻ. മറിയം ബിൻത് അബ്ദുല്ല അൽ അത്തിയ്യയാണ് ജനറൽ സെക്രട്ടറി. എൻഎച്ച്ആർസിയുടെ അഞ്ചാംവാർഷിക യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. സമിതിയിലെ ഏറ്റവും പ്രായമേറിയ അംഗം ഡോ.യൂസഫ് ഉബൈദാന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 3 ഉപസമിതികളും രൂപീകരിച്ചു.

Entertainment