• Home
  • News
  • ആക്രമണം അന്താരാഷ്ട്ര എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് സൗദി
saudi

ആക്രമണം അന്താരാഷ്ട്ര എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് സൗദി

റിയാദ്: അരാംകോ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെയുണ്ടായ ആക്രമണ സാഹചര്യം അന്താരാഷ്ട്ര എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് സൗദി അറേബ്യ. കഴിഞ്ഞ ദിവസം യുഎഇ തീരത്തും സൗദി കപ്പല്‍ ആക്രമണത്തിന് വിധേയമായിരുന്നു. ഇന്നത്തെ ആക്രമണ വാര്‍ത്ത കൂടി പുറത്ത് വന്നതോടെ ആഗോള വിപണിയില്‍ വില വീണ്ടും വര്‍ധിച്ചു. എണ്ണ ഖനനം സജീവമായ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് യാമ്പുവിലെ റിഫൈനറിയിലേക്കാണ് എണ്ണ ശുദ്ധീകരണത്തിന് എത്തിക്കുന്നത്. ഈ പൈപ്പ് ലൈനിലെ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്

Entertainment