• Home
  • News
  • രാജ്യത്തെ വാഹനാപകടങ്ങളുടെ 50%ന്റെയും കാരണം മൊബൈൽ ഫോണുകളെന്ന് റിപ്പോർട്ട്
qatar accident

രാജ്യത്തെ വാഹനാപകടങ്ങളുടെ 50%ന്റെയും കാരണം മൊബൈൽ ഫോണുകളെന്ന് റിപ്പോർട്ട്

ദോഹ: ഖത്തറിൽ വാഹനാപകടങ്ങളുടെ 50%ന്റെയും കാരണം മൊബൈൽ ഫോണുകളെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഹമദിൽ ഇത്തരത്തിൽ ഓരോ വർഷവും രെജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ 2500 കേസുകളാണ്. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ഖത്തറിൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പ്രവണത നിർത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വാഹനപാർക്കിങ്ങിനിടെ ഒരു കുട്ടിയുടെ മേൽ വാഹനം കയറിയത് വളരെ ഗൗരവകരമായ കേസായാണ് പരിഗണിച്ചുവരുന്നത്. സംഭവത്തിൽ ബാധിക്കപെട്ട കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നെന്നും ഹമദ് മെഡിക്കൽ കോർപറേഷനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.

Entertainment

Business