• Home
  • News
  • ഒമാനിൽ മത്സ്യബന്ധന നിയമലംഘനം, നടപടി ശക്തമാക്കി അധികൃതർ

ഒമാനിൽ മത്സ്യബന്ധന നിയമലംഘനം, നടപടി ശക്തമാക്കി അധികൃതർ

മ​സ്​​ക​ത്ത് ​: മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. സെ​പ്​​റ്റം​ബ​റി​ൽ 569 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​യാ​യി കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​കെ​യു​ള്ള കേ​സു​ക​ളി​ൽ 340 എ​ണ്ണം ബോ​ട്ടു​ക​ൾ, ക​പ്പ​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ലൈ​സ​ൻ​സി​ങ്​ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ണ്​ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ൾ അ​വ​ലം​ബി​ച്ച​തി​നും അ​ന​ധി​കൃ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തി​നു​മാ​യി 37 കേ​സു​ക​ളും എ​ടു​ത്തു.

സീ​സ​ണ​ല്ലാ​ത്ത സ​മ​യ​ത്ത്​ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​ന് അ​ഞ്ചു കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 121 കേ​സു​ക​ൾ നി​രോ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​നാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്. ബോ​ട്ടു​ക​ളി​ലും ക​പ്പ​ലു​ക​ളി​ലും ന​മ്പ​ർ​പ്ലേ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 31 ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി. ലൈ​സ​ൻ​സ്​ ഇ​ല്ലാ​തെ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് 10​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. 23 മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി.

മൊ​ത്തം 10,560 കി​ലോ​ഗ്രാം മ​ത്സ്യം ക​ണ്ടു​കെ​ട്ടു​ക​യും ​ചെ​യ്ത​താ​യി മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മൂ​ന്നു​ ബോ​ട്ടു​ക​ൾ, 14 എ​ൻ​ജി​നു​ക​ൾ, 279 മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ, 12 മ​ത്സ്യ​ക്കൂ​ടു​ക​ൾ മ​റ്റും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. 37 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ​യും പി​ടി​കൂ​ടി. കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സ്, റോ​യ​ൽ ഒ​മാ​ൻ നേ​വി, മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെ​ന്റ​ർ, തൊ​ഴി​ൽ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം ​ നി​രീ​ക്ഷ​ണ കാ​മ്പ​യി​നു​ക​ൾ പ​തി​വാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ​

ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന് ആ​ഗ​സ്റ്റി​ൽ 404 കേ​സു​ക​ളാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 12 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. ആ​കെ കേ​സു​ക​ളി​ൽ 311 എ​ണ്ണം ലൈ​സ​ൻ​സി​ങ്​ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ണ്​ എ​ടു​ത്തി​ട്ടു​ള്ള​ത്. 17 എ​ണ്ണം നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നും അ​ന​ധി​കൃ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​വ​ശം​വെ​ച്ച​തി​നു​മാ​ണ്. 14,275 കി​ലോ​ഗ്രാം മ​ത്സ്യം ക​ണ്ടു​കെ​ട്ടു​ക​യും ​ചെ​യ്തു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All