അപകടകരമായ രീതിയിൽ വാഹനമോടിച്ച പ്രവാസിക്ക് തടവും പിഴയും നാടുകടത്തലും
മനാമ:ബഹ്റൈനിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച പ്രവാസിക്ക് ട്രാഫിക് കോടതി ഒരു മാസം തടവും 100 ദിനാർ പിഴയും വിധിച്ചു. ഇതിനുപുറമെ ശിക്ഷാകാലാവധി തീരുന്ന മുറക്ക് ഇയാളെ നാടുകടത്തുകയും ചെയ്യും. പിനീടൊരിക്കലും തിരികെ വരാൻ സാധിക്കാത്ത തരത്തിലാകും നാടുകടത്തുന്നത്.
കഴിഞ്ഞ ദിവസം ഡ്രൈഡോക്ക് ഹൈവേയിൽ ഇയാൾ ബോധപൂർവം റെഡ് സിഗ്നൽ മുറിച്ചു കടക്കുകയായിരുന്നു. ഡ്രൈവറെ റിമാന്റ് ചെയ്യാൻ പ്രൊസിക്യൂഷൻ നേരത്തെ ഉത്തരവിടുകയും അതിവേഗ കോടതിയിൽ കേസ് വിധി പറയാൻ മാറ്റുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഡ്രൈവർക്ക് ശിക്ഷ വിധിച്ചത്. ഏഷ്യൻ വംശജനാണ് ടാക്സി ഡ്രൈവർ.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.