ജിദ്ദയിൽ ഇന്ധന ടാങ്കർ മറിഞ്ഞു; ആർക്കും പരുക്കില്ല
ജിദ്ദ∙ ജിദ്ദയിൽ മദീന റോഡില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞു. ആര്‍ക്കും പരുക്കില്ലെന്നു സിവില്‍ ഡിഫന്‍സ് അറിയിച്ചു. മുഹമ്മദിയ ഡിസ്ട്രികിലാണ് അപകടം. ആറു വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു.
അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ ഇന്ധന ചോര്‍ച്ചയുണ്ടാവുകയും പ്രദേശത്ത് തീ പടര്‍ന്നുപിടിക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണക്കുകയും ടാങ്കറിലെ ചോര്‍ച്ച തടയുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.