ഖലീജ് അൽ അറബ് സ്ട്രീറ്റ് അടച്ചിടും
അബൂദബി: ദേശീയദിനാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് അബൂദബി ഖലീജ് അൽ അറബ് സ്ട്രീറ്റ് അടച്ചിടും. മുസഫ പാലം മുതൽ ഷഖ്ബൂത് ബിൻ സുൽത്താൻ സ്ട്രീറ്റ് വരെ വൈകീട്ട് 5.30 മുതൽ രാത്രി എട്ടു വരെയാണ് റോഡിന് ഇരുവശവും അടച്ചിടുക. ഡിസംബർ 4 വരെ ട്രക്ക്, ബസ്, ലോറി എന്നിവ അബൂദബി നഗരത്തിലേക്ക് പ്രവേശിക്കാൻ പാടില്ലെന്ന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.