ആരാധകരുടെ മനം കവർന്ന് ലഈബ് പ്ലഷ് തൊപ്പി
ദോഹ: ഖത്തർ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായ ലാഈബിന്റെ പ്ലഷ് തൊപ്പി ആരാധകരുടെ മനം കവരുന്നു. ഫുട്ബോൾ ടീമിന്റെ ജേർസികളും പതാകകളും അരങ്ങുവാഴുന്ന വിപണികളിൽ ഇടംപിടിക്കുകയാണ് ലഈബ് പ്ലഷ് തൊപ്പി.
ഫുട്ബോൾ പ്രേമികൾക്കും സന്ദർശകർക്കും ഗുത്ര അല്ലെങ്കിൽ ശിരോവസ്ത്രം പോലെ ധരിക്കാൻ സാധിക്കുന്നതാണ് ഈ തൊപ്പി. ലഈബ് പ്ലഷ് തൊപ്പി ഖത്തറിന്റെ സംസ്കാരത്തെ ആഘോഷിക്കുന്നതാണെന്നും ത് എക്കാലത്തെയും മനോഹരമായ ഫിഫ ചിഹ്നമാണെന്നും മലേഷ്യയിൽ നിന്നുള്ള യുവതി പറഞ്ഞു.
നാഷണൽ മ്യൂസിയം ഓഫ് ഖത്തർ, 3-2-1 ഖത്തർ ഒളിമ്പിക് & സ്പോർട്സ് മ്യൂസിയം, ഇസ്ലാമിക് ആർട്ട് മ്യൂസിയം എന്നിവയുൾപ്പെടെ വിവിധ മ്യൂസിയങ്ങളിൽ സ്ഥിതി ചെയ്യുന്ന ഖത്തർ മ്യൂസിയം ഗിഫ്റ്റ് ഷോപ്പിൽ ലഈബ് പ്ലഷ് തൊപ്പി ലഭ്യമാണ്. കൂടാതെ, ഫിഫ ലോകകപ്പ് 2022 ഔദ്യോഗിക ലൈസൻസുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന വിവിധ സ്റ്റോറുകളിലും ലഭ്യമാണ്. 110 ഖത്തർ റിയാലാണ് തൊപ്പിയുടെ വില.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.