• Home
  • News
  • കു​വൈ​ത്തി​ന് ഷെ​ങ്ക​ൻ വി​സ; യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് ക​മ്മി​റ്റി വോ​ട്ടെ​ടു​പ

കു​വൈ​ത്തി​ന് ഷെ​ങ്ക​ൻ വി​സ; യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് ക​മ്മി​റ്റി വോ​ട്ടെ​ടു​പ്പ് അ​നു​കൂ​ലം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ​യും ഖ​ത്ത​റി​ലെ​യും പൗ​ര​ന്മാ​ർ​ക്ക് ഷെ​ങ്ക​ൻ വി​സ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് ക​മ്മി​റ്റി അം​ഗീ​കാ​രം. വ്യാ​ഴാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റി​ന്റെ പൗ​ര​സ്വാ​ത​ന്ത്ര്യം, നീ​തി​ന്യാ​യം, ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച ക​മ്മി​റ്റി ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും അ​നു​കൂ​ല​മാ​യി വോ​ട്ടു​ചെ​യ്തു.

42 വോ​ട്ടു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് അം​ഗീ​കാ​രം. 16 എ​തി​ർ​വോ​ട്ടു​ക​ളും രേ​ഖ​പ്പെ​ടു​ത്തി. ഷെ​ങ്ക​ൻ വി​സ സൗ​ക​ര്യം ല​ഭി​ക്കു​ന്ന​തോ​ടെ വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ കു​വൈ​ത്ത്, ഖ​ത്ത​ർ പൗ​ര​ന്മാ​ർ​ക്ക് വി​സ​ര​ഹി​ത​മാ​യി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. വി​ഷ​യ​ത്തി​ൽ ഈ ​മാ​സം 17ന് ​യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നി​ടെ കു​വൈ​ത്തി​ൽ ഏ​ഴു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത് രാ​ഷ്ട്രീ​യ ച​ർ​ച്ച​യാ​വു​ക​യും വോ​ട്ടെ​ടു​പ്പ് മാ​റ്റി​വെ​ക്കു​ക​യു​മാ​യി​രു​ന്നു. കു​വൈ​ത്തി​ലെ വ​ധ​ശി​ക്ഷ​ക്കെ​തി​രെ യൂ​റോ​പ്യ​ൻ യൂ​നി​യ​നും യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് മാ​ർ​ഗ​രി​റ്റി​സ് ഷി​നാ​സും രം​ഗ​ത്തെ​ത്തു​ക​യു​മു​ണ്ടാ​യി. ഇ​തി​നു​പി​റ​കെ​യാ​ണ് നേ​ര​ത്തെ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വെ​ച്ച​ത്.

എ​ന്നാ​ൽ, ഇ​തി​നെ​തി​രെ കു​വൈ​ത്തും അ​റ​ബ് പാ​ർ​ല​മെ​ന്റും ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു. രാ​ജ്യ​ത്തി​ന്റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ലും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലും വി​ധി​ക​ളി​ലു​മു​ള്ള ഇ​ട​പെ​ട​ലാ​യാ​ണ് കു​വൈ​ത്ത്, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പ്ര​തി​ക​ര​ണ​ങ്ങ​ളെ വി​ല​യി​രു​ത്തി​യ​ത്. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് വ്യാ​ഴാ​ഴ്ച യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് ക​മ്മി​റ്റി​യി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. അ​തേ​സ​മ​യം, വ​ധ​ശി​ക്ഷ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന ഉ​പാ​ധി കു​വൈ​ത്തി​നു​മു​മ്പാ​കെ വെ​ച്ചി​ട്ടു​ണ്ട്. പ​ര​സ്പ​ര ച​ർ​ച്ച​ക​ളി​ലൂ​ടെ ഇ​തി​ൽ തീ​രു​മാ​ന​മാ​കു​ന്ന മു​റ​ക്കാ​കും കു​വൈ​ത്തി​ന് വി​സ അ​നു​വ​ദി​ച്ചു​തു​ട​ങ്ങു​ക​യെ​ന്ന് അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ടു ചെ​യ്തു. ഇ​തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മോ വി​ഷ​യ​ത്തി​ൽ കു​വൈ​ത്തി​ന്റെ പ്ര​തി​ക​ര​ണ​മോ വ​ന്നി​ട്ടി​ല്ല.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All