• Home
  • News
  • വാഹനത്തില്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി ഇന്ത്യക്കാരന്‍ പിടിയില്‍

വാഹനത്തില്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി ഇന്ത്യക്കാരന്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് ശേഖരവുമായി ഇന്ത്യക്കാരന്‍ അറസ്റ്റിലായി. അസീര്‍ പ്രവിശ്യയിലെ ബീശയില്‍ വെച്ചാണ് ഇയാളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. ബീശയിലെ ജംഊര്‍ ചെക്ക് പോയിന്റില്‍ വെച്ച് വാഹന പരിശോധന നടത്തിയപ്പോഴാണ് ഇന്ത്യക്കാരന്റെ വാഹനത്തില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്.

ചെക്ക് പോയിന്റില്‍ വെച്ച് സംശയം തോന്നിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞ് പരിശോധിച്ചത്. 120 കിലോ മയക്കുമരുന്ന് ഈ സമയം വാഹനത്തിലുണ്ടായിരുന്നു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്‍തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി സുരക്ഷാ അധികൃതര്‍ അറിയിതച്ചു. മയക്കുമരുന്ന് കടത്തിനും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കടുത്ത ശിക്ഷയാണ് സൗദി അറേബ്യയിലെ നിയമപ്രകാരം ലഭിക്കുക.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All