മദ്യമില്ലാത്ത ലോകകപ്പ്; സ്ത്രീകൾ ഇവിടെ സുരക്ഷിതരാണ്
ദോഹ: ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങളിലെയും പരിസരത്തെയും മദ്യ നിരോധനം വനിതാ കാണികൾക്ക് സ്വസ്ഥമായ കളി ആസ്വദിക്കാൻ വഴിയൊരുക്കിയെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ വനിതാ കാണികളുടെ അഭിപ്രായ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 'ദി ടൈംസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഖത്തറിലേക്ക് ലോകകപ്പിന് പോകുന്നത് സംബന്ധിച്ച് ആദ്യം ഏറെ ആശങ്കയുണ്ടായിരുന്നതായി 'ഹെർഗെയിം റ്റൂ' (കളി അവളുടേത് കൂടിയാണ്) കാമ്പയിൻ വക്താവായ എല്ലി മൊളോസെനെ ഉദ്ധരിച്ച് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വനിതാ ഫുട്ബോൾ േപ്രമികൾക്കായി മത്സരദിനാനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതനായി പ്രചരണമാണ് ഹെർഗെയിംറ്റൂ കാമ്പയിൻ. 19കാരിയായ മൊളോസന് തുണയായി പിതാവാണ് കൂടെയുള്ളത്. മൊളോസനടക്കം ഇംഗ്ലണ്ടിൽ നിന്നുള്ള നിരവധി വനിതാ ആരാധകർ പറയുന്നത്, ഖത്തർ ലോകകപ്പിന് നാട്ടിലെ കളികൾക്ക് ഒരു മാതൃകയാകാൻ സാധിക്കുമെന്നാണ്.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് ഖത്തർ ലോകകപ്പ് മറ്റിടങ്ങളിലെ ഗെയിമുകൾക്കും മാതൃകയാക്കാമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. സ്ത്രീകൾക്കും എൽ.ജി.ബി.ടിക്കാർക്കുമെതിരായ ഖത്തറിെൻറ 'വിവേചനം' ആരോപിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. സ്റ്റേഡിയങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ ഈഷ്മള വരവേൽപ്പും ആതിഥ്യമര്യാദയും സ്വാഗതം ചെയ്യുന്നതുമാണെന്ന് പല വനിതാ ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.