• Home
  • News
  • അ​വ​ധി :​ ഒമാനിൽ ഡോ​ൾ​ഫി​നു​ക​ളെ കാ​ണാ​ൻ വ​ൻ തി​ര​ക്ക്​

അ​വ​ധി :​ ഒമാനിൽ ഡോ​ൾ​ഫി​നു​ക​ളെ കാ​ണാ​ൻ വ​ൻ തി​ര​ക്ക്​

മ​സ്ക​ത്ത് ​: ദേ​ശീ​യ​ദി​ന അ​വ​ധി​ക്കാ​ല​ത്ത്​ ഡോ​ൾ​ഫി​നു​ക​ളെ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക്​ വ​ർ​ധി​ച്ചു. തി​ര​ക്ക്​ വ​ർ​ധി​ച്ച​തോ​ടെ ഡോ​ൾ​ഫി​ൻ ടൂ​ർ ഓ​പ​റേ​ഷ​ൻ ക​മ്പ​നി​ക​ൾ അ​ധി​ക സ​ർ​വി​സു​ക​ൾ തു​ട​ങ്ങി. ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച ചി​ല ക​മ്പ​നി​ക​ൾ നി​ര​ക്കി​ൽ വ​ർ​ധ​ന വ​രു​ത്തി​യി​ട്ടു​ണ്ട്.ര​ണ്ടു​ മ​ണി​ക്കൂ​ർ സ​മ​യം ക​ട​ലി​ൽ സ​ഞ്ച​രി​ച്ച്​ ഡോ​ൾ​ഫി​നു​ക​ളെ കാ​ണാ​നും ചു​റ്റു​മു​ള്ള പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​​​​​​ന്ദ്ര​ങ്ങ​ൾ ക​ട​ലി​ൽ​നി​ന്ന്​ വീ​ക്ഷി​ക്കാ​നും ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ 15 റി​യാ​ലാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ചി​ല ക​മ്പ​നി​ക​ൾ ഡി​സം​ബ​ർ അ​വ​സാ​നം വ​രെ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഒ​രാ​ൾ​ക്ക്​ അ​ഞ്ചു​ റി​യാ​ലാ​യി​രു​ന്നു നി​ര​ക്ക്. തി​ര​ക്ക്​ വ​ർ​ധി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഓ​ഫ​ർ ആ​നു​കൂ​ല്യം ല​ഭി​ക്കാ​നും പ്ര​യാ​സ​മു​ണ്ടാ​യി. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്ക്​ കാ​ര​ണം ബു​ക്കി​ങ്​ കി​ട്ടാ​ത്ത​തി​നാ​ൽ ചി​ല​ർ​ക്ക്​ പ​രി​പാ​ടി മാ​റ്റി​വെ​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. സാ​ധാ​ര​ണ രാ​വി​ലെ എ​ട്ടു​ മു​ത​ൽ പ​ത്തു​ വ​രെ​യും പ​ത്തു​ മു​​ത​ൽ 12 വ​രെ​യും ര​ണ്ടു​ സ​ർ​വി​സു​ക​ളാ​ണ്​ ബോ​ട്ടു​ക​ൾ ന​ട​ത്താ​റു​ള്ള​ത്. തി​ര​ക്ക്​ വ​ർ​ധി​ച്ച​തോ​ടെ അ​വ​ധി​ക്കാ​ല​ത്ത്​ ഉ​ച്ച​ക്ക്​ 12 മ​ണി മു​ത​ൽ പു​തി​യ സ​ർ​വി​സും ആ​രം​ഭി​ച്ചു.

​മേ​ഖ​ല​യി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഡോ​ൾ​ഫ്​ വാ​ച്ചി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്​ ഒ​മാ​ൻ. മ​സ്ക​ത്ത്, സി​ദാ​ബി​ലെ മ​റീ​ന ബ​ന്ത​ർ അ​ൽ റൗ​ദ​യി​ൽ​നി​ന്ന്​ ക​ട​ലി​ൽ 15 കി​ലോ​മീ​റ്റ​റെ​ങ്കി​ലും ദൂ​രെ ​പോ​യാ​ലാ​ണ്​ ഡോ​ൾ​ഫി​നു​ക​ളെ കാ​ണാ​ൻ ക​ഴി​യു​ക. നീ​ല​ക്ക​ട​ലി​ൽ വ​രി​വ​രി​യാ​യി ചാ​ടി​ക്ക​ളി​ക്കു​ന്ന ഡോ​ൾ​ഫി​നു​ക​ളെ കാ​ണു​ന്ന​ത്​ കൗ​തു​ക​ക​ര​മാ​ണ്. ചി​ല​പ്പോ​ൾ നി​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​ ബോ​ട്ടി​ന്​ സ​മീ​പ​ത്തു​കൂ​ടി​യും ഡോ​ൾ​ഫി​ൻ ചാ​ടി​പ്പോ​വു​ന്ന​ത്​ കാ​ണാ​ൻ ക​ഴി​യും.

വ​രി​വ​രി​യാ​യി ഉ​യ​ർ​ന്നു​ ചാ​ടു​ന്ന ഡോ​ൾ​ഫി​നു​ക​ളെ എ​ത്ര ക​ണ്ടാ​ലും മ​തി​യാ​വി​ല്ല.ഒ​മാ​ൻ ക​ട​ലി​ൽ 20ല​ധി​കം ​ത​രം ഡോ​ൾ​ഫി​നു​ക​ളു​ണ്ട്. ഡോ​ള​ർ സൗ​ദ്​​ബ​ർ എ​ന്ന വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഡോ​ൾ​ഫി​നു​ക​ളെ​യാ​ണ്​ ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്ന​ത്. ബോ​ട്ടി​ൽ നോ​സ്, സ്പി​ന്ന​ർ, ലോ​ങ്​ ബീ​റ്റ​റ്റ്​ ഡോ​ൾ​ഫി​ൻ തു​ട​ങ്ങി​യ​വ​യും ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്നു. വി​വി​ധ നി​റ​ത്തി​ലും ആ​കൃ​തി​യി​ലും വ​ലു​പ്പ​ത്തി​ലു​മു​ള്ള ഡോ​ൾ​ഫി​നു​ക​ളും കാ​ണ​​പ്പെ​ടു​ന്നു​ണ്ട്. ഭാ​ഗ്യ​മു​ണ്ടെ​ങ്കി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​ത്ത​രം നി​ര​വ​ധി ഇ​ന​ങ്ങ​ളെ കാ​ണാ​ൻ ക​ഴി​യും.

ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്​ ഡോ​ൾ​ഫി​നു​ക​ൾ. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​രാ​ണ്​ ഡോ​ൾ​ഫി​ൻ വാ​ച്ചി​ന്​ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര ക​പ്പ​ലി​ൽ എ​ത്തു​ന്ന​വ​രും ഡോ​ൾ​ഫി​ൻ വാ​ച്ചി​ന്​ പോ​വാ​റു​ണ്ട്. ഏ​തു​ പ്രാ​യ​ക്കാ​ർ​ക്കും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ ​ഡോ​ൾ​ഫി​ൻ വാ​ച്ചി​ന്​ പ്രി​യം വ​ർ​ധി​ക്കു​ക​യാ​ണ്. ഓ​ഫ​റു​ക​ൾ വ​ന്ന​തോ​ടെ നി​ര​വ​ധി മ​ല​യാ​ളി​ക​ളും ഇ​പ്പോ​ൾ ഡോ​ൾ​ഫി​ൻ വാ​ച്ചി​ന്​ ​എ​ത്തു​ന്നു​ണ്ട്.

നി​ര​വ​ധി രൂ​പ​ത്തി​ലും വ​ലു​പ്പ​ത്തി​ലു​മു​ള്ള ബോ​ട്ടു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. 14 പേ​ർ​ക്ക്​ ഇ​രി​ക്കാ​വു​ന്ന​താ​ണ്​ സാ​ധാ​ര​ണ സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ത്തി​ൽ താ​​ഴെ പേ​ർ​ക്ക്​ ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന ചെ​റി​യ ബോ​ട്ടു​ക​ളും കൂ​ടു​ത​ൽ പേ​ർ​ക്ക്​ ഇ​രി​ക്കാ​വു​ന്ന ഉ​രു​ക​ളു​മു​ണ്ട്.കു​ടി​വെ​ള്ളം, ജ്യൂ​സ്​ എ​ന്നി​വ ബോ​ട്ടു​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ഡോ​ൾ​ഫി​ൻ വാ​ച്ചി​നൊ​പ്പം ക​മ്പ​നി​ക​ൾ ക​ട​ൽ ടൂ​റും ന​ട​ത്തു​ന്നു​ണ്ട്. മ​സ്ക​ത്ത്​ മേ​ഖ​ല​യി​ലെ ക​ട​ലി​ൽ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. അ​ൽ ഖ​റാ​ൻ, അ​ൽ ഫ​ഹ​ൽ ദ്വീ​പ്, അ​യി​മ​നി​യാ​ത്ത്​ ദ്വീ​പ്, ഖ​ലി​ജ്​ അ​ൽ മ​ഖ്​​ബ​റ, അ​ൽ ജി​ൻ​സ്​ ​ എ​ന്നി​വ ഇ​വ​യി​ൽ ചി​ല​താ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ ഓ​​രോ​ന്നി​ലും 11ല​ധി​കം ഡൈ​വി​ങ്​ കേ​ന്ദ്ര​ങ്ങ​ളു​മു​ണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All