യു.എ.ഇ ദേശീയദിനം : ഒമാൻ അതിർത്തി പ്രദേശങ്ങളിലും ആഘോഷം
മസ്കത്ത് : യു.എ.ഇയുടെ 51ാമത് ദേശീയ ദിനാഘോഷത്തിൽ ഒമാൻ അതിർത്തി പ്രദേശങ്ങളും പങ്കാളികളായി. റോയൽ ഒമാൻ പൊലീസും ദേശീയ ആഘോഷങ്ങൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റും യു.എ.ഇയിലെ ജനങ്ങൾക്കൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു. പൊലീസ് സംഗീതത്തിന്റെയും വിവിധ കലാപ്രകടനങ്ങളുടെയും കൂടെ പാരാഗ്ലൈഡിങ് സംഘവും ആഘോഷത്തിൽ പങ്കെടുത്തതായി റോയൽ ഒമാൻ പൊലീസ് പറഞ്ഞു.
അൽബുറൈമി ഗവർണറേറ്റിലെ അൽഖത്മ് ഔട്ട്ലെറ്റ്, നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ അൽ വജാജ ഔട്ട്ലെറ്റ്, നോർത്ത് അൽബാത്തിന ഗവർണറേറ്റിലെ ഖത്മ് മിലാഹ ഔട്ട്ലെറ്റ് എന്നിവിടങ്ങളിൽ യു.എ.ഇ ദേശീയദിനം ആഘോഷിക്കാനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അൽദാര അതിർത്തിയിലെ ആഘോഷത്തിൽ മുസന്ദം ഗവർണറേറ്റിലെ പൊലീസ് കമാൻഡും പങ്കെടുത്തു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.