• Home
  • News
  • ഒമാനിൽ ബി​ഗ്​ ബ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു

ഒമാനിൽ ബി​ഗ്​ ബ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു

മ​സ്​​ക​ത്ത് ​: ക​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ബി​ഗ്​ ബ​സ്​ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ഒ​മാ​നി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന​താ​യി​രു​ന്നു ഈ ​സ​ർ​വി​സ്. 2012ൽ ​ആ​രം​ഭി​ച്ച ബി​ഗ്​ സ​ർ​വി​സ്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി കാ​ര​ണ​മാ​ണ്​ നി​ർ​ത്തി​വെ​ച്ച​ത്. മ​സ്​​ക​ത്ത്​ മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ ബ​സ്​ സ​ർ​വി​സ്. ര​ണ്ട്​ ത​ട്ടു​ക​ളു​ള്ള ബ​സി​​ന്റെ മു​ക​ൾ ഭാ​ഗ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക്​ ന​ഗ​ര​സൗ​ന്ദ​ര്യം പൂ​ർ​ണ​മാ​യി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ സം​വി​ധാ​നി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ ഒ​മ്പ​തി​ന്​ ആ​രം​ഭി​ക്കു​ന്ന സ​ർ​വി​സ്​ വൈ​കീ​ട്ട് അ​ഞ്ച്​ വ​രെ​യു​ണ്ടാ​വും. ഓ​രോ അ​ര​മ​ണി​ക്കൂ​റി​നി​ട​യി​ലും സ​ർ​വി​സ്​ ഉ​ണ്ടാ​വും. ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ആ​വ​ശ്യ​മു​ള്ള സ്​​റ്റോ​പ്പു​ക​ളി​ൽ ഇ​റ​ങ്ങി സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും ത​ങ്ങ​ളു​ടെ സൗ​ക​ര്യ​മ​നു​സ​രി​ച്ച്​ പി​ന്നീ​ട്​ വ​രു​ന്ന ബ​സു​ക​ൾ അ​ടു​ത്ത​ പോ​യ​ൻ​റി​ലേ​ക്ക്​ പോ​വാ​നും അ​നു​വാ​ദ​മു​ണ്ടാ​യി​രി​ക്കും. ഒ​രു ദി​വ​സ​ത്തെ യാ​ത്ര, ര​ണ്ട്​ ദി​വ​സ​ത്തെ യാ​ത്ര എ​ന്നീ പാ​​ക്കേ​ജു​ക​ളാ​ണു​ള്ള​ത്. മ​ത്ര സൂ​ഖി​ൽ നി​ന്നാ​ണ്​ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക. റൂ​വി വ​ഴി പോ​വു​ന്ന ബ​സ്​ ഖു​റം ക​ണ്ട​ൽ കാ​ടു​ക​ൾ, റോ​യ​ൽ ഒ​പേ​ര ഹൗ​സ്, ഖു​റം നാ​ച്വ​റ​ൽ പാ​ർ​ക്, ക്ലോ​ക്ക്​ ട​വ​ർ, വാ​ച്ച്​ ട​വ​ർ, അ​ൽ അ​ഹ്​​ലാം കൊ​ട്ടാ​രം, മ​ത്ര തു​റ​മു​ഖം, പാ​ർ​ല​മെൻറ്​ കെ​ട്ടി​ടം, സെ​ഹാ​ർ പോ​ർ​ട്ട്, ജ​ലാ​ൽ കോ​ട്ട, ഓ​ൾ​ഡ്​ ക്വാ​ർ​ട്ട​ർ തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ കാ​ണാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഒ​രു​ക്കു​ന്ന​ത്.

വി​നോ​ദ സ​ഞ്ചാ​ര സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ ഒ​മാ​നി​ലേ​ക്ക്​ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്​ ആ​രം​​ഭി​ച്ചി​ട്ടു​ണ്ട്. ഒ​മാ​നി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​​​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ ത​ണു​പ്പും ചൂ​ടു​മി​ല്ലാ​ത്ത സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണി​പ്പോ​ൾ ഒ​മാ​നി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​സ്​​ക​ത്ത്​ മേ​ഖ​ല​യി​ൽ 26 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ കൂ​ടി​യ താ​പ​നി​ല. ഒ​മാ​നി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ മ​സ്​​ക​ത്ത്​ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സ്​​റ്റ്​ പോ​യ​ൻ​റു​ക​ൾ പ്ര​യാ​സ​മി​ല്ലാ​തെ കാ​ണാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ ഈ ​സ​ർ​വി​സി​ന്​ സ്വീ​കാ​ര്യ​ത വ​ർ​ധി​ക്കു​ന്നു​ണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All