ഷാർജയിൽ 'കച്ച' യടയ്ക്കുന്നു, ഇനി പണമടച്ചുള്ള പാർക്കിങ് മാത്രം
ഷാർജ : ഷാർജയിലെ 'കച്ച' (ഒഴിഞ്ഞ സ്ഥലം) കളിൽ വാഹനം പാർക്ക് ചെയ്യുന്നവർ ഇനി പണം കൊടുത്തുള്ള പാർക്കിങ് ആലോചിക്കേണ്ടി വരും. എമിറേറ്റിലെ ഇത്തരം സ്ഥലങ്ങളെല്ലാം അധികൃതർ അടച്ചുപൂട്ടുന്നു. ഇനിമുതൽ പൊതു പാർക്കിങ് ഉപയോഗിക്കുകയോ അല്ലെങ്കിൽ പണമടച്ചുള്ള സ്വകാര്യ പാർക്കിങ് ലോട്ടുകൾ തിരഞ്ഞെടുക്കുകയോ ചെയ്യാം.
താമസക്കാർക്ക് ശരിയായ പാർക്കിങ് ഇടം നൽകുന്നതിനും എമിറേറ്റിന്റെ പുറംസൗന്ദര്യം നിലനിർത്തുന്നതിനുമായി ഷാർജ കഴിഞ്ഞ കുറേ വർഷങ്ങളായി പൊതു പാർക്കിങ് ഇടങ്ങൾ വികസിപ്പിക്കുകയും 'സൗജന്യ' യാർഡുകൾ അടച്ചുപൂട്ടുകയുമാണെന്ന് റിപോർട്ടുകൾ പറയുന്നു. ഷാർജയിൽ പൊതു പാർക്കിങ്ങിനായി 57,000 സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. അവയെല്ലാം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തുന്നുണ്ട്.
2,440 പുതിയ പാർക്കിങ് സ്ഥലങ്ങൾ പെയ്ഡ് സ്ലോട്ടുകളാക്കി മാറ്റുമെന്ന് ഷാർജ മുനിസിപ്പാലിറ്റി പ്രഖ്യാപിക്കുകയും ആളുകൾ പാർക്ക് ചെയ്തിരുന്ന 53 കച്ചകൾ അടച്ചുപൂട്ടുകയും ചെയ്തു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.