ഐഫോണ്‍ 13ന് വന്‍ വിലക്കുറവ്; കിടിലന്‍ ഓഫറുമായി ഫ്ളിപ്കാര്‍ട്ട്
ന്യൂഡല്‍ഹി: ആപ്പിളിന്റെ ഐഫോണ്‍ 13ന് ഫ്ളിപ്കാര്‍ട്ടില്‍ വന്‍ വിലക്കുറവ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിച്ച ഐഫോണ്‍ 13-ന് ഫ്ലിപ്പ്കാര്‍ട്ടില്‍ പരമാവധി റീട്ടെയില്‍ വിലയായ 69,900 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും 26,401 രൂപ കിഴിവ് വരെ നേടി നിങ്ങള്‍ക്ക് ഈ ഐഫോണ്‍ മോഡല്‍ വാങ്ങാം.
ലൈവ് ഹിന്ദുസ്ഥാന്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റന്റ് കിഴിവായി 3,901 രൂപ കുറവ് ലഭിക്കും. അതായത് വില 65,999 ആയി കുറയുന്നു. ഇതിന് പുറമെ പഴയ ഫോണ്‍ എക്സേഞ്ച് ചെയ്താല്‍ 22,500 രൂപവരെ കിഴിവ് ലഭിക്കാം. അതിനാല്‍, അവസാനമായി 43,499 രൂപയ്ക്ക് ഐഫോണ്‍ 13 ലഭിക്കും. അതോടെ മൊത്തം കിഴിവ് 26,401 രൂപവരെ ലഭിക്കാം.
128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്റിനാണ് ഈ ഓഫര്‍. എക്സേഞ്ച് ഓഫര്‍ പകരം നല്കുന്ന നിങ്ങളുടെ ഫോണിന്റെ അവസ്ഥയെയും അതിന്റെ ബ്രാന്‍ഡിനെയും മോഡലിനെയും ആശ്രയിച്ചിരിക്കും. എക്സ്ചേഞ്ച് ഓഫര്‍ നിങ്ങളുടെ പ്രദേശത്ത് ലഭ്യമാണോ അല്ലയോ എന്ന് നേരത്തെ പ്രഖ്യാപിക്കണം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.