കുവൈത്തിൽ ഭൂചലനം; എട്ട് കിലോമീറ്റർ താഴ്ചയിൽ ചലനം അനുഭവപ്പെട്ടു
കുവൈത്ത് സിറ്റി; കുവൈത്തിൽ ഇന്ന് നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി sesmic wave കുവൈറ്റ് ഇൻസ്റ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ചിലെ നാഷണൽ സീസ്മോളജിക്കൽ നെറ്റ്വർക്ക് വിഭാഗം അധികൃതർ അറിയിച്ചു. പ്രാദേശികസമയം കാലത്ത് 10 .51നാണ് ഭൂചലനം ഉണ്ടായത് . റിക്ടർ സ്കെയിലിൽ 3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം മനാഖി പ്രദേശമാണ്. ഭൂമിക്ക് അടിയിൽ 8 കിലോമീറ്റർ താഴ്ച്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് വിദ്ഗ്ധർ അറിയിച്ചു .
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.