'വർഷങ്ങളുടെ കാത്തിരിപ്പ് യാഥാർഥ്യമാകുന്നു', മഷൂറയുടെ ബേബി ഷവർ ചിത്രങ്ങള്‍ വൈറല്‍
മോഡലും നടനും ബിഗ് ബോസ് സ്റ്റാറുമായ ബഷീര്‍ ബഷിയും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. രണ്ട് ഭാര്യമാരുള്ളതിന്റെ പേരിലാണ് ബഷീര്‍ ബഷി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. താരത്തിന് വിമര്‍ശനം ലഭിക്കുന്നതും ഇതേ കാര്യത്തിനാണ്.
അതേസമയം കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബഷീര്‍ ഇപ്പോള്‍. രണ്ടാമത്തെ ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്ന വിവരം മാസങ്ങള്‍ക്ക് മുമ്പാണ് ബഷീര്‍ വെളിപ്പെടുത്തിയത്. ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഗര്‍ഭിണിയാകുന്നതെന്ന് മഷൂറ തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. കുഞ്ഞ് ഉണ്ടാകാത്തത്തിൽ താൻ വളരെ ദുഖത്തിലായിരുന്നുവെന്നും ഇപ്പോൾ ജീവിതം ധന്യമായപോലെ അതീവ സന്തോഷത്തിലാണെന്നും മഷൂറ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും കുഞ്ഞ് ജനിക്കാൻ പോകുന്നത്. ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും കുടുംബം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മഷൂറയുടെ ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വയലറ്റ് നിറത്തിലുള്ള ഗൗണില്‍ സുന്ദരിയായിരിക്കുകയാണ് മഷൂറ. മഷൂറ തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.