ഒമാനില്‍ പുതിയ സീഫുഡ് സ്റ്റോറുകള്‍ക്ക് അനുമതിയില്ല
മസ്കത്ത് : ഒമാനില്‍ സീ ഫുഡ്, കടല്‍ വിഭവ ഉൽപന്നങ്ങള് എന്നിവക്ക് മാത്രമായുള്ള റീട്ടെയ്ല്‍ സ്റ്റോറുകള്‍ക്കു പുതിയ ലൈസന്‍സ് അനുവദിക്കില്ലെന്നു കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സഊദ് ഹമ്മൂദ് അല്‍ ഹബ്സിയുടെ ഉത്തരവ്. അടുത്ത ആറു മാസക്കാലത്തേക്കാണു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നു മന്ത്രാലയം അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.