സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികൾക്ക് വിദഗ്ധ ജോലി നൽകണം: മന്ത്രാലയം
അബുദാബി∙ സ്വദേശിവൽക്കരണ നിയമം അനുസരിച്ച് സ്വകാര്യമേഖലാ സ്ഥാപനങ്ങൾ യുഎഇ പൗരന്മാർക്കു വിദഗ്ധ ജോലി നൽകണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വിദഗ്ധരായ ഉദ്യോഗാർഥികളെ അവിദഗ്ധ തസ്തികകളിൽ നിയമിക്കരുതെന്നും നിർദേശമുണ്ട്.
50 പേരിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ 2% സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. കമ്പനികൾക്കു നൽകിയ സമയപരിധി അവസാനിക്കാൻ 2 ആഴ്ച ശേഷിക്കെയാണ് മന്ത്രാലയത്തിന്റെ ഓർമപ്പെടുത്തൽ. വരും വർഷങ്ങളിലും സ്വദേശി അനുപാതം 2% വീതം വർധിപ്പിച്ച് 2026ഓടെ 10% ആക്കണമെന്നാണ് നിർദേശം.
നിയമം ലംഘിക്കുന്ന കമ്പനിയിൽനിന്ന് ഒരു സ്വദേശിക്ക് മാസത്തിൽ 6000 ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം പിഴ ഈടാക്കും. നിശ്ചിത പരിധിയെക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് തോത് അനുസരിച്ച് വർക്ക് പെർമിറ്റ് ഫീസിളവ് ഉൾപ്പെടെ വൻ ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.