• Home
  • News
  • കുവൈത്തിൽ സിവിൽ ഐഡി കാർഡ് ഹോം ഡെലിവറി സേവനം നിർത്തലാക്കി

കുവൈത്തിൽ സിവിൽ ഐഡി കാർഡ് ഹോം ഡെലിവറി സേവനം നിർത്തലാക്കി

കുവൈത്ത് സിറ്റി : കുവൈത്തിൽ സിവിൽ ഐ. ഡി കാർഡ് ഹോം ഡെലിവറി സേവനം താൽക്കാലികമായി civil id verification നിർത്തിവച്ചു. ഹോം ഡെലിവറി സേവനത്തിനായി നിയോ​ഗിച്ച കമ്പനിയുമായുള്ള കരാർ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സേവനം താൽക്കാലികമായി നിർത്തിയത്. കരാർ കാലാവധി 2021 ജൂലായിലാണ് അവസാനിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം വരെ കമ്പനി സേവനം നൽകുകയായിരുന്നു. 2 ദിനാറാണ് ഓരോ ഉപഭോക്താക്കളിൽ നിന്നും ഹോം ഡെലിവറി സേവനങ്ങൾക്കായി കമ്പനി ഈടാക്കുന്നത്.

ഇതിൽ സിവിൽ ഇൻഫർമേഷൻ അധികൃതർക്ക് 650 ഫിൽസും ബാക്കി തുകയും ഹോം ഡെലിവറി കമ്പനിക്കുമാണ് കിട്ടുക. സിവിൽ ഐ. ഡി. വിതരണത്തിൽ സ്വദേശികൾക്കും ഗാർഹിക തൊഴിലാളികൾക്കും സർക്കാർ ജീവനക്കാരായ പ്രവാസികൾക്കുമാണ് നിലവിൽ സാധാരണ രീതിയിലുള്ള മുൻഗണന നൽകുന്നത്. ഇക്കാരണത്താൽ തന്നെ സിവിൽ ഐഡി കാർഡുകൾ പെട്ടെന്ന് ലഭിക്കുന്നതിനായി ഹോം ഡെലിവറി സേവനത്തെയാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ആശ്രിത വിസയിൽ കഴിയുന്നവരും ആശ്രയിച്ചിരുന്നത്. നിലവിൽ ഈ സേവനം നിർത്തിവച്ചതോടെ നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് കിട്ടുന്നതെന്നാണ് വിവരം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All