• Home
  • News
  • ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നു
saudi eid

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നു

സൗദി അറേബ്യ: സൗദിയിലും ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളും ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നു. രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ നിരവധി വിനോദ പരിപാടികളാണ് വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്നത്. തലസ്ഥാന നഗരിയായ റിയാദിൽ മാത്രം പെരുനാൾ അവധിയോട് അനുബന്ധിച്ച് 220 ഓളം വിനോദ പരിപാടികളാണ് അരങ്ങേറുക. നഗരത്തിന്‍റെ 30 ഇടങ്ങളിലായാണ് പരിപാടി നടക്കുക.

ത്രീ-ഡി ലേസർ പ്രദർശനം,നാടകങ്ങൾ, സിനിമ, സ്പോർട്സ് മത്സരങ്ങൾ, നാടൻ കലാരൂപങ്ങൾ തുടങ്ങിയ നിരവധി വിനോദ പരിപാടികളാണ് റിയാദിൽ നടക്കുക. കൂടാതെ ജനറൽ എന്‍റർടെയിൻമെൻറ്‌ അതോറിറ്റി രാജ്യത്തിന്‍റെ വിവിധ പ്രവിശ്യകളിൽ പെരുനാൾ ദിവസങ്ങളിൽ 80 ഓളം പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഒന്നാം പെരുനാൾ മുതൽ അഞ്ചു ദിവസമാണ് രാജ്യനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിനോദ പരിപാടികൾ നടക്കുക.

Related News