സാമ്പത്തിക പ്രയാസവും യാത്രാ വിലക്കും; ആറ് വർഷമായി നാട്ടിൽ പോകാനാവാത്ത തൃശൂർ സ്വദേശി നിര്യാതനായി
മനാമ: അസുഖബാധിതനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തൃശൂർ കുന്നംകുളം പഴഞ്ഞി സ്വദേശി ജയരാജൻ (59) ആണ് മരിച്ചത്. സാമ്പത്തിക പ്രയാസവും യാത്രാ വിലക്കും കാരണം ആറ് വർഷമായി ഇദ്ദേഹം നാട്ടിൽ പോയിരുന്നില്ല. താമസിക്കുന്ന വീടും സ്ഥലവും നാല് ലക്ഷം രൂപ കടമെടുത്തതിനാൽ ജപ്തിയുടെ വക്കിലാണ്. അർബുദ ബാധിതനായ ഇദ്ദേഹത്തെ തുടർ ചികിത്സക്ക് നാട്ടിലെത്തിക്കാനും കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും ഐ.സി.ആർ.എഫിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ ശ്രമിക്കുന്നതിനിടെയാണ് മരണം. മൃതദേഹം നാട്ടിലേക്കയക്കാൻ ഐ.സി.ആർ.എഫ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു വരുന്നു. ഭാര്യ: ശാന്ത. മക്കൾ: അതുൽ, അഹല്യ.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.