ഒമാനിലെ താമസസ്ഥല ദുരുപയോഗം, നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത് : താമസസ്ഥലം ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷിക്കാനായി ഉപയോഗിച്ചതിനെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. മത്ര വിലായത്തിലായിരുന്നു ഇത്തരത്തിൽ ഉപയോഗിച്ചിരുന്നത്. നഗരസഭ അധികൃതർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വിദേശികളായിരുന്നു ഇലക്ട്രോണിക് ഉൽപന്നങ്ങള് സൂക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. ആവശ്യമായ ലൈസൻസുകൾ നേടാതെ നിയമവിരുദ്ധമായായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.