വിദേശ നിക്ഷേപകർക്ക് 5 വർഷത്തെ റെസിഡൻസി വിസ നൽകാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി; വിദേശ നിക്ഷേപകർക്ക് രാജ്യത്ത് 5 വർഷം വരെ താമസം അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയം foreign investors പദ്ധതിയിടുന്നു. ഇത് സംബന്ധിച്ച് അധികൃതർ ഉടൻ തന്നെ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ വാണിജ്യ സന്ദർശന വിസ നേടാനും നിക്ഷേപ സ്ഥാപനങ്ങളെ അനുവദിക്കും. ഈ സ്ഥാപനങ്ങളിൽ പ്രത്യേക സാങ്കേതിക തൊഴിലാളികളായി സേവനം ചെയ്യുന്നവർക്ക് യൂണിവേഴ്‌സിറ്റി ബിരുദം ആവശ്യമില്ലാതെ തന്നെ സന്ദർശന വിസ നേടാം. കൂടാതെ, സ്ഥാപിത നിയമങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായി ഒരു ഓഡിറ്റ് നടത്തുകയും യോഗ്യതയുള്ള അതോറിറ്റിയിൽ നിന്ന് ഈ സ്ഥാപനങ്ങൾ സുരക്ഷാ അനുമതി നേടുകയും വേണം. ഇതിന് ശേഷം, രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്ന ദേശീയതകൾക്കുള്ള എൻട്രി വിസയ്ക്ക് അപേക്ഷിക്കാൻ നിക്ഷേപ സ്ഥാപനങ്ങളെ അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.