• Home
  • News
  • വാഹന റജിസ്ട്രേഷൻ പുതുക്കാം; വിദേശത്തിരുന്നും

വാഹന റജിസ്ട്രേഷൻ പുതുക്കാം; വിദേശത്തിരുന്നും

അബുദാബി/ദുബായ്∙ വിദേശ രാജ്യങ്ങളിൽ പോയി തിരിച്ചെത്താൻ വൈകുന്നവർ വാഹന റജിസ്ട്രേഷന്റെ (മുൽക്കിയ) കാലാവധി തീരുന്നതിനെക്കുറിച്ച് വേലാതിപ്പെടേണ്ട. വിദേശത്തിരുന്നും യുഎഇ റജിസ്റ്റേർഡ് വാഹനങ്ങൾ പുതുക്കാം. കാലാവധിക്കു 150 ദിവസം മുൻപു റജിസ്ട്രേഷൻ പുതുക്കാനും സൗകര്യമുണ്ട്.

വാഹനവുമായി വിദേശത്തേക്കു പോയി യഥാസമയം തിരിച്ചെത്താൻ സാധിച്ചില്ലെങ്കിൽ അവിടെ അംഗീകൃത കേന്ദ്രങ്ങളിൽ പാസിങ്/ടെസ്റ്റ് (വാഹനത്തിന്റെ സാങ്കേതിക പ്രവർത്തന ക്ഷമതാ പരിശോധന) നടത്തി റിപ്പോർട്ട് അറ്റസ്റ്റ് ചെയ്ത് അതാത് എമിറേറ്റിലെ ട്രാഫിക് വകുപ്പിന്റെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്ത് ഓൺലൈൻ വഴി വാഹന റജിസ്ട്രേഷൻ പുതുക്കാം. 

ലൈറ്റ് വെഹിക്കിളിന് 3 വർഷം പാസിങ് വേണ്ട

യുഎഇയിലെ അംഗീകൃത ഡീലറിൽനിന്ന് വാങ്ങിയ പുതിയ വാഹനങ്ങൾ (ലൈറ്റ് വെഹിക്കിൾ) പുതുക്കുന്നതിന് ആദ്യ 3 വർഷം സാങ്കേതിക പരിശോധന ആവശ്യമില്ല. വാഹന ഉടമസ്ഥാവകാശം കാലഹരണപ്പെട്ടാൽ വീണ്ടും റജിസ്ട്രേഷൻ നിർബന്ധം.

പിഴ മാസത്തിൽ

റജിസ്ട്രേഷൻ കാലാവധി തീർന്നാൽ ഓരോ മാസത്തിനും ലൈറ്റ് വെഹിക്കിളിന് 25 ദിർഹം, ഹെവി വെഹിക്കിളിന് 50 ദിർഹം, മോട്ടോർസൈക്കിളിന് 12 ദിർഹം വീതം പിഴ ഈടാക്കും.

അറ്റസ്റ്റേഷൻ

ബന്ധപ്പെട്ട രാജ്യത്തെ വിദേശകാര്യ മന്ത്രാലയം, യുഎഇ എംബസി, യുഎഇ വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലാണ് അറ്റസ്റ്റ് ചെയ്യേണ്ടത്. സാക്ഷ്യപ്പെടുത്തിയ പരിശോധന സർട്ടിഫിക്കറ്റും ഇൻഷുറൻസ് രേഖകളും ഹാജരാക്കിയാൽ ഓൺലൈൻ വഴി പുതുക്കാം. വാഹനത്തിന്റെ പേരിൽ പിഴയോ കേസോ ഉണ്ടെങ്കിൽ അവ തീർത്തതിനു ശേഷമേ പുതുക്കാനാകൂ. സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി ഒരു മാസത്തിനകം റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All