ഫെബ്രുവരി 22നും 23നും സൗദി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി
റിയാദ് ∙ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സൗദിയിൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ഇൗ മാസം 22, 23 (ബുധൻ, വ്യാഴം) തീയതികളിൽ സൗദി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും 22 ന് പൊതു അവധിയായിരിക്കും. സ്ഥാപക ദിനമായ ഫെബ്രുവരി 22ന് ശേഷമുള്ള വ്യാഴാഴ്ച സിവിൽ സർവീസിലെ ഹ്യൂമൻ റിസോഴ്‌സ് എക്‌സിക്യൂട്ടീവ് റെഗുലേഷൻസിന് കീഴിൽ ജോലി ചെയ്യുന്നവർക്കും അവധിയായിരിക്കും.
22, 23 തീയതികളിൽ അവധിയുള്ള സ്ഥാപനങ്ങൾക്ക് അടുത്ത ദിവസമായ വെള്ളി, ശനി ദിവസങ്ങൾ വാരാന്ത്യ അവധിയായതിനാൽ ഇത്തവണ തുടർച്ചയായ നാലു ദിവസം അവധി ലഭിക്കും.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.