റിട്ട. അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവർന്നു
തൃശൂർ : റിട്ട. അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവർന്നു. തൃശൂർ ഗണേഷമംഗലം സ്വദേശിനി വസന്ത (76) ആണ് മരിച്ചത്. ഇവർ തനിച്ച് താമസിക്കുകയായിരുന്നു. അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. വസന്തയുടെ ഭർത്താവ് നേരത്തേ മരിച്ചിരുന്നു. മക്കളില്ല. മേഷണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.