ഹമദ് വിമാനത്താവളത്തിൽ വൈ-ഫൈ 6 സേവനം
ദോഹ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അതിവേഗ കണക്ടിവിറ്റി നൽകുന്ന പുതുതലമുറ വൈ-ഫൈ 6 സേവനം ആസ്വദിക്കാം. സിസ്‌കോ വയർലസ് ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന വൈ-ഫൈ സേവനം ആരംഭിച്ചതായി വിമാനത്താവളം അധികൃതർ വ്യക്തമാക്കി.
വിമാനത്താവളത്തിന്റെ മുൻവശം മുതൽ വിമാനത്തിനടുത്ത് വരെ തടസ്സമില്ലാത്ത വൈ-ഫൈ 6 കവറേജ് ലഭിക്കും. യാത്രക്കാരന്റെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ തക്ക ശേഷിയുള്ളതും ഉയർന്ന വേഗതയുമുള്ളതാണിത്. ബോർഡിങ് ഗേറ്റുകൾ, ഷോപ്പിങ് ഏരിയ, ഫുഡ് കോർട്ടുകൾ തുടങ്ങി ഇടങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചുള്ളതാണ് വൈ-ഫൈ സേവനം.
പ്രിന്റ് ചെയ്ത ബോർഡിങ് പാസ് സ്‌കാൻ ചെയ്യുകയോ, വാട്‌സാപ്പിൽ സന്ദേശം അയച്ച് ഒറ്റത്തവണ വേരിഫൈ ചെയ്തോ സേവനം ലഭ്യമാക്കാം. കഴിഞ്ഞ വർഷം ഫിഫ ലോകകപ്പിനെത്തിയ ലക്ഷകണക്കിന് യാത്രക്കാർ പുതിയ വൈ-ഫൈ 6 സേവനം ഉപയോഗിച്ചവരാണ്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.