ചികിത്സയിലായിരുന്ന പ്രവാസി മലയാളി വിദ്യാർഥിനി നിര്യാതയായി
റിയാദ് : അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. തൃശൂർ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി.എസ്. അബുവിന്റെ മകള്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന (21) ആണ് മരിച്ചത്.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദിൽ ഖബറടക്കി. റിയാദ് നൂറാ കോളജ് വിദ്യാർഥിനിയായിരുന്നു ജുമാന. പിതാവ് അനസ്, സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജീവനക്കാരനാണ്. റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളിൽ അധ്യാപികയാണ് മാതാവ് ഷൈനി. സഹോദരിമാര്‍ - യാരാ ജുഹാന, റോയ റസാന (ഇരുവരും റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാർഥികൾ).
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.