പ്രവാസി മലയാളി പൊള്ളലേറ്റ് മരിച്ചു
അബൂദബി: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബൂദബിയിൽ പൊള്ളലേറ്റ് മരിച്ചു. എറിയാട് അറപ്പപ്പുറം പരേതനായ പള്ളിപ്പുറത്ത് കുഞ്ഞുമുഹമ്മദിന്‍റെ മകന്‍ ബദറുദ്ദീന്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ താമസസ്ഥലത്ത് സമീപവാസികള്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചേ മരിക്കുകയായിരുന്നു.
20 വര്‍ഷത്തോളമായി അബൂദബിയില്‍ ജോലി ചെയ്തു വരികയായിരുന്നു. നിലവില്‍ പിക്കപ്പ് വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു. കുറച്ചുനാളുകള്‍ക്കു മുമ്പാണ് നാട്ടില്‍പ്പോയി മടങ്ങിയെത്തിയത്. സംഭവം സംബന്ധിച്ച് അബൂദബി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
മാതാവ്: പാത്ത കുഞ്ഞി. ഭാര്യ: ഫായിദ. മക്കള്‍: ഫാരിസ്, റിഷാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ ജലീല്‍, അക്ബര്‍, ബുഖാരി (ഷാര്‍ജ), അബ്ദുല്‍ ഹാദി, ബറകത്ത് (സൗദി അറേബ്യ). നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.