സൗദിയിലെ ശൈത്യകാലം മാർച്ച് 21 ന് അവസാനിക്കും
ജിദ്ദ∙ സൗദി അറേബ്യയിലെ ശൈത്യകാലം മാർച്ച് 21 ന് അവസാനിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.ശൈത്യകാലത്തിന്റെ രണ്ടാം പാദത്തിന്റെ പ്രവേശനത്തോടെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴ തുടരും. ബുധനാഴ്ച മുതൽ വടക്കൻ മേഖലകളിൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് എൻഎംസിയിലെ കാലാവസ്ഥാ നിരീക്ഷകൻ അൽ അഖീൽ പറഞ്ഞു. ആഴ്‌ച അവസാനത്തോടെ റിയാദ് മേഖലയിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നതായും താപനില 4 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.