കുവൈറ്റ് സിറ്റിയിലെ ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സിംഗ് സെന്ററിന്റെ പ്രവർത്തന സമയത്തിൽ മാറ്റം
കുവൈത്ത് സിറ്റി; കുവൈറ്റ് സിറ്റിയിലെ ഇന്ത്യൻ എംബസി കോൺസുലർ, പാസ്‌പോർട്ട്, indian embassy വിസ ഔട്ട്‌സോഴ്‌സിംഗ് സെന്റർ BLS ഇന്റർനാഷണിന്റെ പ്രവർത്തി സമയത്തിൽ മാറ്റം. 2023 ഫെബ്രുവരി 4 ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മുതൽ മാത്രമേ സെന്റർ പ്രവർത്തനം ആരംഭിക്കുകയുള്ളൂ. സെന്റർ അന്നേ ദിവസം രാത്രി 8:00 വരെ പ്രവർത്തിക്കുമെന്നും എംബസി അറിയിച്ചു. അവസാന ടോക്കൺ 7:15 PM-ന് നൽകും. ഫെബ്രുവരി 4 ശനിയാഴ്ച മാത്രമാണ് ഇത്തരത്തിൽ സമയക്രമത്തിൽ മാറ്റമുള്ളത്.
ഫഹാഹീലിലെയും ജിലീബ് അൽ ഷൗക്കിലെയും മറ്റെല്ലാ കേന്ദ്രങ്ങളും 2023 ഫെബ്രുവരി 4 ന് മുമ്പത്തെ ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കും. കുവൈറ്റ് നഗരത്തിലെ BLS സെന്ററിന്റെ സാധാരണ പ്രവർത്തന സമയം ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4 മുതൽ 8 വരെയും വെള്ളിയാഴ്ചകളിൽ വൈകുന്നേരം 4 മുതൽ 8 വരെ ആയിരിക്കും. ജിലീബ് അൽ ഷൗയാഖിലെയും ഫഹാഹീലിലെയും കേന്ദ്രങ്ങൾ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തിക്കുന്നത്. ഇവിടെ വെള്ളിയാഴ്ചകളിൽ അവധിയായിരിക്കും.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.