• Home
  • News
  • അഴിമതി കുറഞ്ഞ രണ്ടാമത്തെ അറബ് രാജ്യമായി ഖത്തർ

അഴിമതി കുറഞ്ഞ രണ്ടാമത്തെ അറബ് രാജ്യമായി ഖത്തർ

ദോഹ∙ ഏറ്റവും അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ രണ്ടാം സ്ഥാനത്ത്. ട്രാൻസ്‌പെരൻസി ഇന്റർനാഷനലിന്റെ കറപ്ഷൻ പെർസപ്ഷൻസ് സൂചിക-2022 ന്റെ പട്ടികയിലാണ് നേട്ടം. 58 ആണ് സ്‌കോർ. അറബ് രാജ്യങ്ങളിൽ 67 സ്‌കോറുമായി യുഎഇ ആണ് മുൻപിൽ. കുവൈത്തിന് 42 ആണ് സ്‌കോർ. സൗദി അറേബ്യയ്ക്ക് 51, ബഹ്‌റൈൻ, ഒമാൻ എന്നിവയ്ക്ക് 44 വീതവുമാണ് സ്‌കോർ. ലിബിയ (സ്‌കോർ-17), യമൻ (16), സിറിയ (13) എന്നീ രാജ്യങ്ങളാണ് ഏറ്റവും അഴിമതി കൂടിയ അറബ് രാജ്യങ്ങൾ.

പൊതുമേഖലയിലെ അഴിമതിയുടെ തോത് വ്യക്തമാക്കുന്ന സൂചികയുടെ 0-100 എന്ന സ്‌കെയ്‌ലിൽ 0 എന്നത് ഏറ്റവും അഴിമതി കൂടിയ രാജ്യവും 100 അഴിമതിയില്ലാത്ത രാജ്യവുമാണ്. അറബ് മേഖലയിലെ നിരവധി രാജ്യങ്ങളിൽ അഴിമതി വർധിക്കാൻ കാരണം രാജ്യങ്ങളുടെ സുരക്ഷാ ബജറ്റുകൾ സുതാര്യമല്ലാത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു. 90 പോയിന്റുകളുമായി ഡെൻമാർക്ക് ആണ് ഒന്നാമത്. 87 പോയിന്റുകളുമായി ഫിൻലൻഡും ന്യൂസിലന്റുമാണ് രണ്ടാമത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All