• Home
  • News
  • പാത്രങ്ങളിലെ മഞ്ഞളിന്‍റെ കറ അകറ്റാം, പരീക്ഷിക്കാം ഈ പൊടിക്കൈകള്‍

പാത്രങ്ങളിലെ മഞ്ഞളിന്‍റെ കറ അകറ്റാം, പരീക്ഷിക്കാം ഈ പൊടിക്കൈകള്‍

വീട് വൃത്തിയാക്കാന്‍, വസ്ത്രങ്ങളിലെയും പാത്രങ്ങളിലെയും കറ ഒക്കെ വൃത്തിയാക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടുന്നവരുണ്ട്.  പാത്രങ്ങളിലെ കറയും കരിയും തേച്ചുരച്ച് കളയുന്നതാണ് പലര്‍ക്കുമൊരു വലിയ തലവേദന. എന്നാല്‍ വീട്ടില്‍ തന്നെയുള്ള സാധനങ്ങള്‍ കൊണ്ട് ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മതി ഇതൊക്കെ പമ്പകടക്കും. 

ഭക്ഷണപദാർഥങ്ങള്‍ പാകം ചെയ്യുന്ന പാത്രങ്ങള്‍, ക്രോക്കെറി പാത്രങ്ങള്‍ തുടങ്ങിയവയിലൊക്കെ മഞ്ഞളിന്‍റെ കറ പോകാതെ കാണാം. പാത്രങ്ങളിലെ ഈ മഞ്ഞ കറ വൃത്തിയാക്കാന്‍ വീട്ടില്‍ തന്നെ ലഭ്യമായ ചില പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം..

ഒന്ന്...

ഗ്ലിസറിന്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഇതിനായി ആദ്യം രണ്ട് കപ്പ് വെള്ളത്തിലേയ്ക്ക് കാല്‍ കപ്പ് ഗ്ലിസറിനും കാല്‍ കപ്പ് സോപ്പ് വെള്ളവും ചേര്‍ക്കാം. ശേഷം ഒരു തുണ്ണി ഈ മിശിതത്തില്‍ മുക്കി കറ പിടിച്ച പാത്രങ്ങള്‍ കഴുകാം. ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് പാത്രങ്ങള്‍ നന്നായി കഴുകാം. 

രണ്ട്... 

നാരങ്ങയും കറ പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കും. നാരങ്ങയിലെ ആസിഡ് ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഒരു പാത്രത്തിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം.  ഇനി ഈ മിശ്രിതത്തിലേയ്ക്ക് മഞ്ഞള്‍ കറയുള്ള പാത്രങ്ങള്‍ ഒരു രാത്രി മുഴുവന്‍ മുക്കി വയ്ക്കുക. രാവിലെ വെള്ളം ഉപയോഗിച്ച് കഴുകാം. 

മൂന്ന്... 

ബേക്കിങ്ങ് സോഡ ഉപയോഗിച്ചും പാത്രങ്ങളിലെ കറ കളയാം. ഇതിനായി ഒരു പാത്രത്തിലേയ്ക്ക് ഒരു കപ്പ് വെള്ളവും രണ്ട് ടേബിള്‍ സ്പീണ്‍ ബേക്കിങ്ങ് സോഡയും ചേര്‍ത്ത് ലായനി തയ്യാറാക്കാം. ശേഷം ഇതിലേയ്ക്ക് പാത്രങ്ങള്‍ മുക്കി വയ്ക്കാം. 15 മിനിറ്റിന് ശേഷം നല്ല വെള്ളം ഉപയോഗിച്ച് കഴുകാം. 

നാല്...

കറ പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വിനാഗിരി ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനായി വലിയ ഒരു പാത്രത്തിലേയ്ക്ക് ഒരു കപ്പ് വിനാഗിരി, അര കപ്പ് ഉപ്പ്, പിന്നെ വെള്ളവും ഒഴിച്ച് വച്ചശേഷം പാത്രങ്ങള്‍ അതിലേയ്ക്കിടാം. അര മണിക്കൂറിന് ശേഷം നല്ല വെളളം ഉപയോഗിച്ച് കഴുകാം. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All