ഗ്ലോബൽ വില്ലേജിൽ ഭക്ഷ്യ പരിശോധനയ്ക്ക് സഞ്ചരിക്കുന്ന ടെസ്റ്റിങ് ലാബ്
ദുബായ്∙ ഗ്ലോബൽ വില്ലേജിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സഞ്ചരിക്കുന്ന ടെസ്റ്റിങ് ലാബ് പരിശോധന തുടരുന്നു.
ഭക്ഷണ സാമ്പിൾ ശേഖരിച്ച് തത്സമയം പരിശോധിക്കുന്നതിന് നൂതന സംവിധാനം ലാബിൽ ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് നഗരസഭ അറിയിച്ചു.
ആഗോള സന്ദർശകർ എത്തുന്ന ഗ്ലോബൽ വില്ലേജിൽ വിതരണം ചെയ്യുന്ന ഭക്ഷണം ഉപയോഗ യോഗ്യമാണെന്ന് ഉറപ്പാക്കി പൊതുജനാരോഗ്യം സംരക്ഷിക്കുകയാണ് ലക്ഷ്യം.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.