• Home
  • News
  • കുവൈത്തിൽ മൂന്ന് വയസ്സുകാരന്റെ തലയോട്ടിയിൽ തറച്ച വെടിയുണ്ട വിജയകരമായി പുറത്തെടുത

കുവൈത്തിൽ മൂന്ന് വയസ്സുകാരന്റെ തലയോട്ടിയിൽ തറച്ച വെടിയുണ്ട വിജയകരമായി പുറത്തെടുത്തു

കുവൈത്ത് സിറ്റി : കുവൈത്തിലെ ജഹറയിൽ വിവാഹ ആഘോത്തിനിടെ വെടിയുതിർത്തതിനെ best surgeon in the world തുടർന്ന് വെടിയേറ്റ് ​ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മൂന്ന് വയസ്സുകാരന്റെ തലയോട്ടിയിൽ തറച്ച വെടിയുണ്ട പുറത്തെടുത്തത്. ഇബ്‌ൻ സീന ആശുപത്രിയിലെ ന്യൂറോ സർജൻ സ്പെഷ്യലിസ്റ്റ് ഡോ. ഹമദ് ജാബർ അൽ അൻസിയുടെ നേതൃത്വത്തിലുള്ള വൈദ്യ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്‌ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തുവെങ്കിലും കുട്ടിയുടെ വലതു ഭാഗം നിലവിൽ ചലന ശേഷി നഷ്ടപ്പെട്ട നിലയിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഭാവിയിൽ സ്ഥിരമായ അംഗ വൈകല്യത്തിന് ഇത് കാരണമായേക്കുമെന്ന് ആശങ്കയുള്ളതായി കുട്ടിയെ ചികിത്സിച്ച ഡോക്ടർ അൻസി വ്യക്തമാക്കി. തലയിൽ നിന്ന് രക്തം ചീറ്റുന്ന നിലയിൽ അബോധാവസ്ഥായിലായിരുന്നു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വെടിയുണ്ട തലയോട്ടിയിൽ തുളഞ്ഞു കയറിയതായി കണ്ടെത്തിയത്. സ്വന്തം വീട്ടിന്റെ മുറ്റത്ത് കൂട്ടുകാരുമായി കളിച്ചു കൊണ്ടിരിക്കെയാണ് തൊട്ടടുത്ത വിവാഹ ഹാളിൽ നിന്ന് ആഘോഷങ്ങളുടെ ഭാഗമായി ഉതിർത്ത വെടിയുണ്ട മൂന്നുവയസ്സുകാരന്റെ തലയിൽ തറച്ച് കയറിയത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All