• Home
  • News
  • ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ തയ്യാറെന്നു യു.എ.യി
uae

ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ തയ്യാറെന്നു യു.എ.യി

ദുബായ്: ഗൾഫ് മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധി ലഘൂകരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യു.എ.ഇ. ഇറാനെതിരെ ഗൾഫ് മേഖലയിൽ അമേരിക്ക സൈനിക മുന്നൊരുക്കം തുടരുന്ന സാഹചര്യം കൂടി മുൻനിർത്തിയാണ് യു.എ.ഇയുടെ പ്രഖ്യാപനം.ജർമൻ വിദേശകാര്യ മന്ത്രി ഹീകോ മാസ് അബൂദബിയിൽ യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി വിശദമായ ചർച്ച നടത്തി. ഗൾഫ് മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധിക്ക്അടിയന്തര പരിഹാരം ഉണ്ടാകണം എന്ന അഭിപ്രായം തന്നെയാണ് യു.എ.ഇ വിദേശകാര്യ മന്ത്രി പ്രകടിപ്പിച്ചത്.

Entertainment