• Home
  • News
  • ഫാമിലി വിസിറ്റിംഗ് വിസക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം
saudi visa

ഫാമിലി വിസിറ്റിംഗ് വിസക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

റിയാദ്: സൗദിയിൽ ഫാമിലി വിസിറ്റ് വിസ പുതുക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ്. നേരത്തെ തന്നെ നിലവിൽ വന്ന നിയമം പലരും കൃത്യമായി പാലിക്കാത്ത സാഹചര്യം ഉള്ളത് കൊണ്ടാണ് അധികൃതർ ഇക്കാര്യം വീണ്ടും ഉണർത്തിയിരിക്കുന്നത്.രാജ്യത്തെ വിദേശ ജോലിക്കാർ തങ്ങളുടെ കുടുംബങ്ങളെയും മറ്റും വിസിറ്റ് വിസയിൽ കൊണ്ടുവരുമ്പോൾ തന്നെ അവർക്കു ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. നിശ്ചിത കാലാവധി കഴിഞ്ഞു ഇത്തരം വിസകൾക്ക് അനുവദിക്കപ്പെട്ട സമയം വരെ പുതുക്കുന്നതിനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് ആവർത്തിച്ച് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

Entertainment