• Home
  • News
  • അതിവേഗ സസ്‌പെൻഡഡ് റെയിൽ പദ്ധതിയുമായി ദുബായ്
suspended rail dubai

അതിവേഗ സസ്‌പെൻഡഡ് റെയിൽ പദ്ധതിയുമായി ദുബായ്

ദുബായ്: ഗതാഗതരംഗത്ത് പുതിയ സാങ്കേതിക വിപ്ലവത്തിന് ഒരുങ്ങി ദുബായ്. അതിവേഗ സസ്‌പെൻഡഡ് റെയിൽപ്പാതയ്ക്കുള്ള വഴി തുറക്കുകയാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഇതിനായി ഹൈടെക് സസ്‌പെൻഡഡ് ഗതാഗതസംവിധാനത്തിൽ പ്രമുഖരായ സ്‌കൈട്രാൻ എന്ന ആഗോള കമ്പനിയുമായി ആർ.ടി.എ. കരാർ ഒപ്പുവെച്ചു.

റോഡിന് മുകളിൽ പാലം പോലെ ഒരുക്കുന്ന പാതയിൽ തൂങ്ങിക്കിടക്കുന്ന വിധത്തിലാണ് സസ്‌പെൻഡഡ് റെയിലിന്റെ രൂപം. ഇതിലൂടെ ഡ്രൈവറില്ലാ വാഹനങ്ങൾ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ പായും. ആറു ലൈനുകളുള്ള ഒരു റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലുള്ളതിലധികം പേർക്ക് ഇതുവഴി യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. കമ്പനിയുടെ ആദ്യ പദ്ധതി അടുത്തവർഷം യാഥാർഥ്യമാകും. നിലവിൽ രണ്ടു പരീക്ഷണകേന്ദ്രങ്ങളിലായി ഇതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.

Entertainment