• Home
  • News
  • 'വായു' ചുഴലിക്കാറ്റ് കനത്ത മഴക്ക് സാധ്യത
rain alert kerala

'വായു' ചുഴലിക്കാറ്റ് കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം:അറബിക്കടലില്‍ ലക്ഷദ്വീപിന്‌ സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. 'വായു' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുകയാണ്. ഇതേ തുടർന്ന് വടക്കൻ കേരളത്തിലും കർണാടക, ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്. ഗുജറാത്ത്‌ തീരത്ത്‌ ചുഴലിക്കാറ്റ്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. കടൽക്ഷോഭം രൂക്ഷമായതിനാൽ മത്സത്തൊഴിലാളികൾ കടലിൽ പോകരുത്‌. അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 60 കി.മീ.വേഗതയുള്ള കാറ്റിനും സാധ്യത. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകും. ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്

സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലർട്ടായിരിക്കും.

Entertainment