• Home
  • News
  • ഖത്തറിലെ വാഹന തിരക്ക് കുറക്കാൻ പ്രത്യേക സമിതി വേണമെന്നാവിശ്യം
qatar traffic

ഖത്തറിലെ വാഹന തിരക്ക് കുറക്കാൻ പ്രത്യേക സമിതി വേണമെന്നാവിശ്യം

ദോഹ : രാജ്യത്തെ നിരത്തുകളിലെ രൂക്ഷമാവുന്ന തിരക്കിന് പരിഹാരമുണ്ടാവാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് പ്രാദേശിക പത്രം. ഇക്കാര്യത്തിൽ ഗതാഗത വിഭാഗം നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങൾ ഫലം കാണുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു . ഖത്തർ ആഭ്യന്തര സുരക്ഷാ സേനയുമായി ചേർന്ന് ഇക്കാര്യത്തിൽ പ്രത്യേക നടപടികൾ ആവശ്യമാണ്.ഖത്തറിലെ ജനസംഖ്യ ഗണ്യമായി കുറയുന്ന ഈ അവധി കാലയളവിൽ പുതിയ ഗതാഗത പരിഷ്കാരങ്ങളും മറ്റും എളുപ്പത്തിൽ തന്നെ നടപ്പിൽ വരുത്താൻ പ്രയാസമുണ്ടാവില്ലെന്നും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. വര്ഷങ്ങളായി ഓരോ ഇന്റർസെക്ഷനുകളിലും വാഹനങ്ങൾ മണിക്കൂറുകളോളം കാത്ത് കെട്ടി കിടക്കുന്ന അവസ്ഥക്ക് പരിഹാരമുണ്ടാവണമെന്നും പ്രാദേശിക പത്രം ആവശ്യപ്പെട്ടു

Entertainment