• Home
  • News
  • ഹറമൈന്‍ ട്രെയിനുകൾ ഇന്ന് മുതല്‍ ഒരേ സമയം ഇരു ദിശയിലേക്കും സര്‍വീസ് നടത്തും
Haramain train

ഹറമൈന്‍ ട്രെയിനുകൾ ഇന്ന് മുതല്‍ ഒരേ സമയം ഇരു ദിശയിലേക്കും സര്‍വീസ് നടത്തും

റിയാദ്: മക്കാ-മദീന ഹറമൈന്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഒരേ സമയം ഇരു ദിശയിലേക്കും രണ്ടു ട്രെയിനുകളായി സർവീസ് നടത്തുന്നു. തിരക്ക് കണക്കിലെടുത്താണ് തീരുമാനം. പുതിയ ഷെഡ്യൂൾ ഇന്ന് മുതൽ നിലവില്‍ വരുമെന്നും അറിയിച്ചു. ഇതോടെ തീര്‍ഥാടകരുടെ യാത്ര കൂടുതൽ എളുപ്പമാകും. പുതിയ ഷെഡ്യൂളോടെ പ്രതിദിന സര്‍വീസുകളുടെ എണ്ണം പത്താവും. ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ദിവസവും അഞ്ചു സര്‍വിസുകളായാണ് അല്‍ ഹറമൈന്‍ ട്രെയിന്‍ യാത്ര നടത്തിയിരുന്നത്. ഈ സ്ഥനത്തേക്കാണ് ഓരേ സമയം രണ്ടു ട്രെയിനുകള്‍ വീതം സര്‍വീസ് നടത്തുന്നത്. ഇതോടെ ഒരുസമയം 834 പേര്‍ക്ക് യാത്ര ചെയ്യാനാവും.

3 ക്യാബിനുകളിലായി 417 സീറ്റുകൾ ഉള്ള ട്രെയിനുകളാണ് നിലവില്‍ സര്‍വിസുകള്‍ നടത്തിയിരുന്നത്. തിരക്ക് കണക്കിലെടുത്താണ് പുതിയ സര്‍വീസുകള്‍. പുതിയ ഷെഡ്യൂൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതിനകം ആയിരം സർവീസുകളിലായി 4 ലക്ഷം പേര്‍ ഹറമൈന്‍ ട്രെയിന്‍ ഉപയോഗപെടുത്തി. ജിദ്ദ, മദീന, റാബിഗ് എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റേഷനുകള്‍. ജിദ്ദ വിമാനത്താവളത്തിലും സ്റ്റേഷന്‍ ഉടന്‍ പണി തീര്‍ക്കും.

Entertainment