• Home
  • News
  • അൽ ഗരാഫ ഇന്റർചേഞ്ചിൽ അഷ്ഗാൽ ഗതാഗത നിയന്ത്രണം
qatar

അൽ ഗരാഫ ഇന്റർചേഞ്ചിൽ അഷ്ഗാൽ ഗതാഗത നിയന്ത്രണം

ദോഹ: അൽ ഗരാഫ ഇന്റർചേഞ്ചിൽ അഷ്ഗാൽ ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണിക്കായി ഇമിഗ്രേഷൻ പാലം അടയ്ക്കുന്നതിനെ തുടർന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഇമിഗ്രേഷൻ പാലത്തിന്റെ വടക്ക് മുതൽ തെക്ക് ദിശ വരെയുള്ള ഭാഗമാണ് അടച്ചത്. ഒരു മാസത്തേക്കാണ് ഗതാഗതം വഴിതിരിച്ചു വിടുന്നത്.

ദോഹ സൗത്തിലേക്ക് പോകാൻ വടക്ക് നിന്നു വരുന്നവർ അൽ ഗരാഫ ഇന്റർചേഞ്ചിലെ താൽക്കാലിക റോഡ് അല്ലെങ്കിൽ ഇതര റൂട്ടുകളായ സബാഹ് അൽ അഹമ്മദ് കോറിഡോറോ അൽ ജമാ സ്ട്രീറ്റോ ഉപയോഗിക്കണം. ദുഖാൻ റോഡിൽ നിന്നും ഖലീഫ സ്ട്രീറ്റിലേക്ക് (അൽ മർഖിയ) വരുന്നവർ ഇമിഗ്രേഷൻ തുരങ്കപാത ഉപയോഗിക്കണം. കിഴക്ക് ഭാഗത്തേക്ക് വരുന്ന അൽ ലുഖ്ത നിവാസികൾ അൽ ഗരാഫ ഇന്റർചേഞ്ചിന്റെ ഇതര റൂട്ടുകളായ മക്ക അൽ മൊകർമ സ്ട്രീറ്റ്, ഒമർ ബിൻ അൽ ഖത്താബ് ടണൽ എന്നിവ ഉപയോഗിക്കണം. ഗരാഫയിലേക്ക് വരുന്ന മദീനത്ത് ഖലീഫ നോർത്ത് നിവാസികൾ മദീനത്ത് ഖലീഫ നോർത്തിനെ അൽ ഇതിഹാദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പാലത്തിലൂടെ വേണം യാത്ര ചെയ്യാൻ.

Entertainment