• Home
  • News
  • സമുദ്രത്തിനടിയിലെ ഏറ്റവും വലിയ വാട്ടർതീം പാർക്ക്​ ബഹ്​റൈനിൽ യാഥാർഥ്യമാകുന്നു
bahrain

സമുദ്രത്തിനടിയിലെ ഏറ്റവും വലിയ വാട്ടർതീം പാർക്ക്​ ബഹ്​റൈനിൽ യാഥാർഥ്യമാകുന്നു

മനാമ: ലോകത്തിലെ ആദ്യ സമുദ്രത്തിനടിയിലെ ഏറ്റവും വലിയ വാട്ടർതീം പാർക്ക്​ ബഹ്​റൈനിൽ യാഥാർഥ്യമാകുന്നു ആഗസ്​റ്റിൽ ഇത്​ സന്ദർശകർക്കായി തുറന്ന്​ കൊടുക്കുകയും ചെയ്യുന്നതോടെ ബഹ്​റൈൻ ആഗോള ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. സന്ദർശകരുടെ കുത്തൊഴുക്ക്​ ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ്​ രാജ്യത്തെ വിനോദ സഞ്ചാര മേഖലയിലുള്ളവർ കരുതുന്നത്​. ഇത്​ ഹോട്ടൽ, റസ്​റ്റോറൻറ്​ ബിസിനസ്​ മേഖലക്കും ഗുണകരമാകും. ജി.സി.സിയിൽ നിന്നും ധാരാളം സഞ്ചാരികളെയും ഇതിന്റെ ഭാഗമായി കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്​. ഇപ്പോൾ തന്നെ ജി.സി.സിയിൽനിന്ന്​ വിശേഷ ദിനങ്ങളിൽ ധാരാളം സന്ദർശകർ എത്തുന്നുണ്ട്​. കഴിഞ്ഞ ഈദ്​ ദിനങ്ങളിലെ അഞ്ച്​ ദിനങ്ങളിലായി സൗദി അറേബ്യയിൽനിന്ന്​ കിങ്​ ഹമദ്​ കോസ്​വെ വഴിമാത്രം അഞ്ച്​ ലക്ഷം യാത്രികരാണ്​ എത്തിയത്​.

വിമാന, കപ്പൽ മാർഗം എത്തിയവരുടെ എണ്ണവും വർധിച്ചതായാണ്​ സൂചന. സമുദ്രത്തിനടിയിലെ പാർക്കി​ന്റെ ശ്രദ്ധാകേന്ദ്രം ബോയിങ്​ 747 വിമാനമായിരിക്കും. യു.എ.ഇയിൽ നിന്നും വാങ്ങിയതാണിത്​. വിപുലമായ സജ്ജീകരണങ്ങളുള്ളതും പാരിസ്ഥിതിക-സൗഹൃദ സംവിധാനങ്ങളുള്ളതുമായ പാർക്കാണ്​ ഇതെന്നതും പ്രത്യേകതകൾ വർധിപ്പിക്കുന്നുണ്ട്​. 100,00 ചതുരശ്ര മീറ്ററാണ്​ പാർക്കിന്റെ വിസ്​തീർണ്ണം. പാർക്കിൽ എത്തുന്നവർക്ക്​ ഡൈവ്​ ചെയ്യുന്നതിനുള്ള പ്രത്യേക സ്ഥലങ്ങളുമുണ്ട്​. സമുദ്രജീവികളെ ആകർഷിക്കാൻ കൃത്രിമ പവിഴപ്പുറ്റുകളും രൂപപ്പെടുത്തിയിട്ടുണ്ട്​. പരിസ്ഥിതി സുപ്രീം കൗൺസിൽ, ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി മുന്നോട്ട്​ പോകുക.

Entertainment

Business