• Home
  • News
  • സൗദിയിൽ ഹൂതി റോക്കറ്റ് ആക്രമണത്തിൽ 26 പേര്‍ക്ക് പരിക്ക്
houthis attack

സൗദിയിൽ ഹൂതി റോക്കറ്റ് ആക്രമണത്തിൽ 26 പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി വിമാനത്താവളത്തിലേക്ക് ഹൂതി റോക്കറ്റ് ആക്രമണം. യമന്‍ അതിര്‍ത്തിയില്‍ നിന്നും 180 കി.മീ അകലെയാണ് അബഹ വിമാനത്താവളം. ഇവിടം ലക്ഷ്യമാക്കിയെത്തിയ ക്രൂയിസ് മിസൈല്‍ സഖ്യസേന തകര്‍ത്തു. അവശിഷ്ടങ്ങള്‍ പതിച്ചത് വിമാനത്താവളത്തിന്റെ ആഗമന ഹാളില്‍. പരിക്കേറ്റ 26ല്‍ പതിനെട്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഇന്ത്യ, യമന്‍ സ്വദേശി വനിതകളുമുണ്ട്. വിമാനത്താവളത്തിനു കേടുപാടുണ്ട്. ഇതോടെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തതായി സൗദി സഖ്യസേന അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് തുടര്‍ച്ചയായി മൂന്നാം ദിനമാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്. ഇതിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടി ശക്തമാക്കിയിട്ടുണ്ട് സൈന്യം.

Entertainment

Business