• Home
  • News
  • നോമ്പുകാലത്ത് പ്രമേഹ രോഗികൾ ശ്രദ്ധിക്കാൻ; ബോധവൽക്കരണ ക്യാംപെയ്നുമായി എച്ച്എംസി

നോമ്പുകാലത്ത് പ്രമേഹ രോഗികൾ ശ്രദ്ധിക്കാൻ; ബോധവൽക്കരണ ക്യാംപെയ്നുമായി എച്ച്എംസി

ദോഹ∙ റമസാൻ വ്രതാരംഭത്തിന് ഇനി ആഴ്ചകൾ മാത്രം. നോമ്പുകാലത്ത് പ്രമേഹ രോഗികളുടെ ആരോഗ്യം സുരക്ഷിതമാക്കാൻ ദേശീയ പ്രമേഹ-റമസാൻ ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ച് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി). 'സുരക്ഷിതമായി നോമ്പെടുക്കാം, ആരോഗ്യത്തോടെയിരിക്കാം' എന്നതാണ് പ്രമേയം.

എച്ച്എംസി ദേശീയ പ്രമേഹ ചികിത്സാ കേന്ദ്രത്തിന്റെ കീഴിലാണ് ബോധവൽക്കരണം. നോമ്പെടുക്കുമ്പോഴും ആരോഗ്യകരമായി തുടരാൻ പ്രമേഹ രോഗികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. പ്രമേഹ മാനേജ്‌മെന്റ് കാര്യക്ഷമമാക്കാൻ ഭവന ആരോഗ്യപരിചരണ ജീവനക്കാർക്കായി ശിൽപശാലകൾ ഉൾപ്പെടെ നിരവധി പരിപാടികളും നടത്തും. ഗ്ലൂക്കോസ് പരിശോധന, ശാരീരിക വ്യായാമം, പോഷകാഹാരം, മരുന്നിന്റെ ഡോസ് ക്രമീകരിക്കൽ എന്നിവയെക്കുറിച്ചുള്ള അവബോധവും വർധിപ്പിക്കും. കമ്യൂണിറ്റികൾക്കായി വിദ്യാഭ്യാസ പ്രഭാഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

നോമ്പു ദിവസങ്ങളിലെ ഗ്ലൂക്കോസ് പരിശോധന, ശാരീരിക വ്യായാമം എന്നിവയാണ് വിഷയങ്ങൾ. നോമ്പുകാലത്തിന് ഒരാഴ്ച മുൻപ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ക്യാംപെയ്ൻ തുടങ്ങും. നോമ്പെടുക്കുന്ന പ്രമേഹ രോഗികൾ വ്യത്യസ്ത തരം ആരോഗ്യപ്രശ്‌നങ്ങൾ നേരിടാറുണ്ട്. ഉയർന്ന രക്തസമ്മർദം, കാഴ്ചാപ്രശ്‌നങ്ങൾ, വൃക്ക രോഗങ്ങൾ എന്നിങ്ങനെ.

അതിനാൽ, നോമ്പിന് മുൻപ് പ്രമേഹ രോഗികൾ ഡോക്ടറെ കണ്ട് ആവശ്യമായ നിർദേശങ്ങൾ സ്വീകരിക്കണമെന്ന് എച്ച്എംസി പേഷ്യന്റ് എജ്യൂക്കേഷൻ മെഡിസിൻ ഡയറക്ടർ ഡോ. മനൽ മുസല്ലാം ഓത്‌മാൻ നിർദേശിച്ചു.ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് വിശദമായ തെറാപ്പി ശുപാർശകൾ, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, മരുന്നിന്റെ ഡോസേജ് എന്നിവ സംബന്ധിച്ച് ഡോക്ടർ കൃത്യമായ ഷെഡ്യൂൾ നൽകും. റമസാനിൽ എച്ച്എംസിയുടെ ഡയബറ്റിസ് ഹോട്‌ലൈൻ സേവനം രാവിലെ 7 മുതൽ വൈകിട്ട് 5 വരെ ആയിരിക്കും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All