• Home
  • News
  • ടെ​​​​ല​​​​ഗ്രാ​​​​മി​​​​ൽ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം; പ്ര​​​​ശ്ന​​​​ങ്ങ​​
telegram

ടെ​​​​ല​​​​ഗ്രാ​​​​മി​​​​ൽ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം; പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ച്ചെ​​​​ന്നു സി.​​​​ഇ​​​​.ഒ

ബെ​​​യ്ജിം​​​ഗ്:​ എ​​​​ൻ​​​​ക്രി​​​​പ്റ്റ​​​​ഡ് മെ​​​​സേ​​​​ജിം​​​​ഗ് സ​​​​ർ​​​​വീ​​​​സാ​​​​യ ടെ​​​​ല​​​​ഗ്രാ​​​​മി​​​​ൽ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം നടന്നെന്ന് റിപ്പോർട്ട്. സ​​​​ർ​​​​വ​​​​റി​​​​ന്‍റെ തി​​​​ര​​​​ക്കു വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​താ​​​​ള​​​​ത്തി​​​ലാ​​​ക്കു​​​ന്ന ത​​​​രം ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണ് ടെ​​​​ല​​​​ഗ്രാം നേ​​​​രി​​​​ട്ട​​​​ത്. എന്നാൽ, സ​​​​ർ​​​​വ​​​​റി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ച്ചെ​​​​ന്നും ടെ​​​​ല​​​​ഗ്രാം വീ​​ണ്ടും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ക്ഷ​​​​മ​​​​മാ​​​​യെ​​​​ന്നും പി​​​​ന്നീ​​​​ട് ടെ​​​​ല​​​​ഗ്രാം സി.​​​​ഇ​​​​.ഒ പാ​​​​വെ​​​​ൽ ഡു​​​​റോ​​​​വ് ട്വീ​​​​റ്റ് ചെ​​​​യ്തു. സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​വി​​​​ടം ചൈ​​​​ന​​​​യാ​​​​ണെ​​​​ന്നും ഹോ​​​​ങ്കോം​​​​ഗി​​​​ലെ ചൈ​​​​നാവി​​​​രു​​​​ദ്ധ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​നു ടെ​​​​ല​​​​ഗ്രാം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​ണ് ചൈ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​കാ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

അ​​​​തേ​​​​സ​​​​മ​​​​യം, സൈ​​​​ബ​​​​ർ​ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തേ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​യി​​​​ല്ലെ​​ന്ന് ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശകാ​​​​ര്യ വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക, ബ്ര​​​​സീ​​​​ൽ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ടെ​​​​ല​​​​ഗ്രാം ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളെ​​​​യാ​​​​ണ് സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം കൂ​​​​ടു​​​​ത​​​​ലാ​​​​യും ബാ​​​​ധി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ കാ​​​​ര്യ​​​​മാ​​​​യി ബാ​​​​ധി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ല്ല.​ അ​​​തേ​​​സ​​​മ​​​യം, ചൈ​​​​ന​​​​യു​​​​മാ​​​​യി കു​​​​റ്റ​​​​വാ​​​​ളി കൈ​​​​മാ​​​​റ്റ​​​ക്ക​​​​രാ​​​​ർ ​ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ ഹോ​​​​ങ്കോം​​​​ഗി​​​​ൽ ന​​​ട​​​ക്കു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​നാ​​​​യി എ​​​​ൻ​​​​ക്രി​​​​പ്റ്റ​​​​ഡ് മെ​​​​സേ​​​​ജ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളാ​​​​യ വാ​​​​ട്സാ​​​​പ്പും ടെ​​​​ല​​​​ഗ്രാ​​​​മും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം. നേ​​​​ര​​​​ത്തെ ഹോ​​​​ങ്കോം​​​​ഗി​​​​ൽ ചൈ​​​​നീ​​​​സ് വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ടെ​​​​ല​​​​ഗ്രാ​​​​മി​​​​ലെ ഒ​​​​രു ചാ​​​​ന​​​​ലി​​​​ന്‍റെ സം​​​​ഘാ​​​​ട​​​​ക​​​​നെ പോ​​​ലീ​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. ലോ​​​​ക​​​​മെ​​​​ന്പാ​​​​ടും 200 മി​​​​ല്യ​​​​ണ്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളാ​​​ണ് ടെ​​​ല​​​ഗ്രാ​​​മി​​​നു​​​ള്ള​​​ത്.

Entertainment

Business