• Home
  • News
  • ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൈത്താങ്ങ് നൽകാൻ ഒത്തുചേരാം

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൈത്താങ്ങ് നൽകാൻ ഒത്തുചേരാം

മ​നാ​മ: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​ര​ണ​വും ചി​കി​ത്സ​യും ന​ൽ​കു​ന്ന ക​ണ്ണൂ​രി​ലെ അ​ഴീ​ക്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡേ​സ് (DACE) ഡി​സ​ബ്ൾ സ്കൂ​ളി​ന്റെ പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നാ​യി സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്‌. 2014ൽ ​തു​ട​ങ്ങി​യ സ്ഥാ​പ​നം എ​ട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ ഒ​മ്പ​തു കു​ട്ടി​ക​ളെ ഇ​വി​ടെ​നി​ന്ന് സാ​ധാ​ര​ണ സ്‌​കൂ​ളി​ലേ​ക്കു മാ​റ്റാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ബ​ഹ്റൈ​നി​ലെ​ത്തി​യ അ​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്‌ പ​റ​ഞ്ഞു. ഓ​രോ കു​ട്ടി​യു​ടെ​യും ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ​രി​പോ​ഷി​പ്പി​ക്കു​ക​യും ശാ​രീ​രി​ക​മാ​യ വൈ​ക​ല്യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ൾ ന​ൽ​കി സ്വ​യം​പ​ര്യാ​പ്ത​രാ​ക്കി മാ​റ്റി​യെ​ടു​ക്കു​ക​യു​മാ​ണ് ഡേ​സ് ചെ​യ്യു​ന്ന​ത്.

ക​ലാ​കാ​യി​ക-​വി​നോ​ദ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​കൊ​ടു​ത്തു​കൊ​ണ്ടു​ള്ള പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സ്‌​കൂ​ളി​ൽ പോ​കാ​ൻ പൊ​തു​വെ മ​ടി​യു​ള്ള ഇ​ത്ത​രം കു​ട്ടി​ക​ൾ​ക്ക് ഡേ​സി​ൽ വ​ന്നു പ​ഠി​ക്കാ​ൻ കാ​ണി​ക്കു​ന്ന ഉ​ത്സാ​ഹം, സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്ന് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ഡേ​സി​ന്റെ കീ​ഴി​ലു​ള്ള മ​റ്റൊ​രു സം​രം​ഭ​മാ​യ പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ഈ ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ല്ലാം ഒ​രു​കൂ​ട്ടം നി​സ്വാ​ർ​ഥ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​മൂ​ഹ​ത്തി​ലെ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​വും​കൊ​ണ്ടാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സ്ഥാ​പ​ന​ത്തി​ന്റെ അ​ഭി​വൃ​ദ്ധി​ക്കാ​യി സു​മ​ന​സ്സു​ക​ൾ സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്‌ അ​ഭ്യ​ർ​ഥി​ച്ചു. താ​ഴെ​പ​റ​യു​ന്ന അ​ക്കൗ​ണ്ട് വ​ഴി സ​ഹാ​യം ന​ൽ​കാം. DACE CHARITABLE TRUST. STATE BANK OF INDIA, TOWN BRANCH, KANNUR, 670001.A/C NO. 67289489243, IFSC: SBINO008601 CHAIRMAN: AHMED ASHRAF A- 9995288128. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ബ്ദു​ൽ അ​സീം (അ​ഡ്മി​നി​സ്ട്രേ​റ്റ​ർ)- 9446129913 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All